x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

വെബ് ഡെസ്ക്
Published: October 15, 2026 05:20 AM IST | Updated: October 15, 2026 05:20 AM IST

കാ​ഞ്ഞ​ങ്ങാ​ട്: പി​എ​സ്‌​സി നി​യ​മ​ന​ത്തി​ലൂ​ടെ​യും താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ​യും പു​തി​യ ഡോ​ക്ട​ർ​മാ​രെ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. നേ​ര​ത്തേ 150 ക​ട​ന്നി​രു​ന്ന ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ഇ​പ്പോ​ൾ 37 ആ​യി കു​റ​ഞ്ഞു. ഇ​തി​ൽ 20 ഒ​ഴി​വു​ക​ൾ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ നി​ക​ത്താ​നാ​യി മാ​റ്റി​വ​ച്ച​താ​ണ്. നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തോ​ടെ ഇ​വ​യും നി​ക​ത്താ​നാ​കും. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​വ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് വീ​ണ്ടും താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു ശേ​ഷം ജി​ല്ല​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​ൻ പ​തി​വാ​യി എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ഭി​മു​ഖം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ന​ല്ല രീ​തി​യി​ൽ ഗു​ണം ചെ​യ്ത​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. സ​മീ​പ​കാ​ല​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ നി​ര​വ​ധി പേ​ർ ഈ ​അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി അ​ഭി​മു​ഖം ന​ട​ത്തി​യി​രു​ന്ന​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് അ​തി​ന്‍റെ സ​മ​യ​ക്ര​മം പാ​ലി​ച്ച് എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ഭി​മു​ഖം ന​ട​ക്കു​മെ​ന്നാ​യ​തോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്തു​വ​ന്ന് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന സാ​ഹ​ച​ര്യം കി​ട്ടി.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 51 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക ഉ​ള്ള​തി​ൽ 42 എ​ണ്ണ​ത്തി​ലും ഇ​പ്പോ​ൾ ആ​ളാ​യി. നി​ല​വി​ലു​ള്ള സ്ഥി​രം ഡോ​ക്ട​ർ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വും വ​രു​ന്ന ആ​ഴ്ച​ക​ളി​ലെ അ​ഭി​മു​ഖ​ങ്ങ​ളും ക​ഴി​യു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ഒ​മ്പ​തെ​ണ്ണ​ത്തി​ലും ആ​ളെ​ത്തും. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​കെ​യു​ള്ള 52 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ളി​ൽ 42 എ​ണ്ണ​ത്തി​ലും ആ​ളു​വ​ന്നു. ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു ശേ​ഷം ഇ​വി​ടെ അ​നു​വ​ദി​ച്ച ന്യൂ​റോ​ള​ജി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റി​ല്ലാ​ത്ത​തു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്നം. സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക ഇ​റ​ങ്ങു​ന്ന​തോ​ടെ അ​തി​നും പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന ഡെ​പ്യൂ​ട്ടി ഡി​എം​ഒ, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് ഇ​തി​ന​കം ത​ന്നെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ത​സ്തി​ക​ക​ളി​ലും നി​യ​മ​ന​മാ​യി.

പി​എ​സ്‌​സി നി​യ​മ​ന​ത്തി​ലൂ​ടെ എ​ത്തു​ന്ന യു​വ ഡോ​ക്ട​ർ​മാ​രി​ലേ​റെ​യും അ​ധി​കം താ​മ​സി​യാ​തെ പി​ജി പ​ഠ​ന​ത്തി​നാ​യി അ​വ​ധി​യെ​ടു​ത്തു പോ​കു​ന്ന​താ​ണ് ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. ഇ​ങ്ങ​നെ​യു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലും തൊ​ട്ട​ടു​ത്ത ആ​ഴ്ച​യി​ലെ അ​ഭി​മു​ഖ​ത്തി​ൽ ത​ന്നെ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യ നേ​ട്ടം.

Tags : NattuVishesham DistrictNews

Recent News

Corehub Up