x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു

വെബ് ഡെസ്ക്
Published: October 15, 2026 05:08 AM IST | Updated: October 15, 2026 05:08 AM IST

മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഓ​ണി​യേ​ലി​വ​യ​ല്‍ ക​ട​വി​ല്‍ കാ​ര്‍​പ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഓ​ണി​യേ​ലി​വ​യ​ല്‍ ക​ട​വി​ല്‍ ഒ​ന്ന​ര ല​ക്ഷം കാ​ര്‍​പ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ഷ​റീ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഹാ​ച്ച​റി​യി​ല്‍ നി​ന്ന് എ​ത്തി​ച്ച മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.

പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ക, പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ്രാ​ദേ​ശി​ക മ​ത്സ്യ​ക​ര്‍​ഷ​ക​ര്‍​ക്കും ഉ​പ​ജീ​വ​ന സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ജി​ല്ല​യി​ലെ വി​വി​ധ പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് മാ​റാ​ടി​യി​ലെ പ​രി​പാ​ടി​യെ​ന്ന് ഫി​ഷ​റീ​സ് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​സി​ന്ധു പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ജി ഷാ​ന​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി എ​ബ്ര​ഹാം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര​യ ര​മ രാ​മ​കൃ​ഷ്ണ​ന്‍, ജി​ല്‍​സ​ണ്‍ ജോ​സ്, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍. അ​ഭി​രാ​മി, രേ​ഷ്മ ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up