മാഞ്ചസ്റ്റര്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ.
ഗ്രൂപ്പ് എയില്‍ ഇരുടീമും തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സമയം രാത്രി ഏഴിന് ആരംഭിക്കും. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യക്ക് നാല് പോയിന്റുണ്ട്.
ഒരു ജയവും ഒരു തോല്‍വിയുമായി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് പോയിന്റും. മത്സരം സ്റ്റാര്‍സ്പോര്‍ട്സ് ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും തത്സമയം.