International
ഹൂസ്റ്റൺ: പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഇന്ത്യൻ വംശജന്‍ വീരഭദ്രൻ രാമനാഥന് ഭൗമശാസ്ത്രത്തിനുള്ള 2026ലെ ക്രാഫോർഡ് പ്രൈസ്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. ഭൗമശാസ്ത്രത്തിലെ നൊബേൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ക്രാഫോർഡ് പ്രൈസ്.
അന്തരീക്ഷത്തിലെ ബ്രൗൺ ക്ലൗഡുകളെയും മലിനീകരണ വസ്തുക്കളെക്കുറിച്ചും രാമനാഥൻ നടത്തിയ ഗവേഷണങ്ങൾക്കുള്ള അംഗീകാരമാണിത്.
ആഗോളതാപനത്തെക്കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റാൻ അദ്ദേഹത്തിന്‍റെ പഠനങ്ങൾ സഹായിച്ചു.
82 വയസുകാരനായ രാമനാഥൻ, എയറോസോളുകളിലും റഫ്രിഡ്ജറേറ്ററുകളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ക്ലോറോഫ്ലൂറോകാർബണുകൾ കാർബൺ ഡയോക്സൈഡിനേക്കാൾ പതിനായിരം മടങ്ങ് കൂടുതൽ താപം അന്തരീക്ഷത്തിൽ പിടിച്ചുനിർത്താൻ ശേഷിയുള്ളവയാണെന്ന് 1975ൽ നാസയിൽ ജോലി ചെയ്യുമ്പോൾ കണ്ടെത്തിയിരുന്നു.
തമിഴ്നാട് സ്വദേശി
മധുരയിൽ ജനിച്ച രാമനാഥൻ ചെന്നൈയിലാണ് വളർന്നത്. സെക്കന്ദരാബാദിലെ ഒരു റെഫ്രിജറേറ്റർ ഫാക്ടറിയിൽ എൻജിനീയറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെയാണ് അദ്ദേഹം ആദ്യമായി ക്ലോറോഫ്ലൂറോകാർബണുകൾ കൈകാര്യം ചെയ്യുന്നത്. അതിനുശേഷം അണ്ണാമലൈ സർവകലാശാലയിൽനിന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നും ബിരുദങ്ങൾ നേടി.
ലോകം ഞെട്ടിയ കണ്ടെത്തൽ
1975 വരെ ആഗോളതാപനം പ്രധാനമായും കാർബൺ ഡയോക്സൈഡ് മൂലമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്‍റെ ഗവേഷണങ്ങളിൽ മനുഷ്യനും സാങ്കേതികവിദ്യയ്ക്കും പരിസ്ഥിതിയെ മാറ്റിമറിക്കാൻ ശേഷിയുണ്ടെന്നു തിരിച്ചറിഞ്ഞു. ഈ സത്യം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് രാമനാഥൻ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിനോടു പറഞ്ഞു.
നിലവിൽ സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രാഫിയിൽ പ്രഫസർ എമിരറ്റസായ അദ്ദേഹം കാലാവസ്ഥാ ധാർമികതയെക്കുറിച്ച് ആഗോള നേതാക്കൾക്കും വത്തിക്കാനും ഉപദേശം നൽകാറുണ്ട്.
8 ദശലക്ഷം സ്വീഡിഷ് ക്രോണയും (ഏകദേശം 9,00,000 ഡോളർ) സ്വർണമെഡലുമാണ് പുരസ്കാരം. 2026 മേയിൽ സ്റ്റോക്ക്ഹോമിലും ലണ്ടിലും നടക്കുന്ന ക്രാഫോർഡ് ഡേയ്സ്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ദശലക്ഷക്കണക്കിനു ടൺ ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നത് തടഞ്ഞ മോൺട്രിയൽ പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്‌ട്ര കരാറുകൾക്ക് രാമനാഥന്‍റെ കണ്ടെത്തലുകൾ പിൻബലമായിട്ടുണ്ട്.
NRI
ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ബിസിനസുകാരന് അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. ഈ മാസം 19ന്എഡ്മോണ്ടണിലായിരുന്നു സംഭവം.
ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.
എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് സാഗൂവിന്റെ അടുത്തേക്ക് വന്ന അപരിചിതന് മറ്റൊരു പ്രകോപനവും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് സാഗൂവിന്റെ സഹോദരന് പറഞ്ഞു.
തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കലുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
കൈല്‍ പാപ്പിന് എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഡ്മോണ്ടണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
International
ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു.
ബിസിനസുകാരന് അര്‍വി സിംഗ് സാഗൂ (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് എഡ്മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 19ന് കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.
എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് സാഗൂവിന്റെ അടുത്തേക്ക് വന്ന അപരിചിതന് മറ്റൊരു പ്രകോപനവും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് സാഗൂവിന്റെ സഹോദരന് പറഞ്ഞു.
തുടര്‍ന്ന് കാമുകി 911ല്‍ അടിയന്തര സഹായത്തിനായി വിളിച്ചു. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
കൈല്‍ പാപ്പിന് എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഡ്മോണ്ടണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.