x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; ഇ​ന്ത്യ​ൻ വം​ശ​ജ​ന് 34 വ​ർ​ഷം ത​ട​വു​ശി​ക്ഷ


Published: June 14, 2026 06:29 AM IST | Updated: June 14, 2026 06:29 AM IST

ല​ണ്ട​ൻ: യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഗ​ഗ​ൻ​ദീ​പ് സിംഗിന് കോ​ട​തി 34 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷയ്ക്ക് വി​ധി​ച്ചു. 2024 ജൂ​ണി​ൽ താ​യ്‌​ല​ൻ​ഡി​ൽ നി​ന്നു മ​ട​ങ്ങു​മ്പോ​ൾ ഒ​രു പെ​ട്ടി യു​കെ​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യാ​ണ് ഗ​ഗ​ൻ​ദീ​പ് (34) യു​വ​തി​യെ സ​മീ​പി​ച്ച​ത്. യു​വ​തി വി​സ​മ്മ​തി​ച്ച​പ്പോ​ൾ ബ​ർ​മി​ങ്ഹാം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു മു​ഖം​മൂ​ടി ധ​രി​ച്ച ചി​ല​ർ ഇ​വ​രെ ല​ണ്ട​നി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി​ച്ച യു​വ​തി​യെ ഗ​ഗ​ൻ​ദീ​പ് സിംഗ് രണ്ട് ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു. ‍‍ഒ​രു​ദി​വ​സം മു​ഴു​വ​ൻ മ​ർ​ദി​ക്കു​ക​യും വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 34 വ​ർ​ഷ​ത്തെ ശി​ക്ഷ​യി​ൽ ഗ​ഗ​ൻ​ദീ​പ് സിംഗ് 28 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​യ​ണം. 18 വ​ർ​ഷം ക​ഴി​ഞ്ഞേ പ​രോ​ൾ ന​ൽ​കൂ.

Tags : Indian-origin man sentenced prison kidnapping raping young woman

Recent News

Corehub Up