Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian-origin

ന്യൂ​സി​ലൻ​ഡി​ൽ കാ​റ​പ​ക​ടം, ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ പ​പ​മോ​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി ര​മ​ൺ​ദീ​പ് ധി​ല്ല​ൻ (36) ആ​ണ് മ​രി​ച്ച​ത്. ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​മ​ൺ​ദീ​പ് സം​ഭ​വ​സ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഭാ​ര്യ വീ​ർ​പാ​ലും ഒ​ന്ന​ര വ​യ​സ് പ്രായ​മു​ള്ള കു​ഞ്ഞു​മാ​യാ​ണ് ഇ​ദ്ദേ​ഹം ന്യൂ​സി​ലാൻ​ഡി​ൽ താ​മ​സി​ക്കു​ന്ന​ത്. 2015 ൽ ​സ്റ്റു​ഡ​ന്‍റ് വീ​സ​യി​ലാ​ണ് ര​മ​ൺ​ദീ​പ് ന്യൂ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന​ത്. 2024 ൽ ​ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി വീ​ർ​പാ​ലി​നെ വി​വാ​ഹം ക​ഴി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ന്യൂ​സി​ലൻ​ഡി​ലേ​ക്ക് പ​പ​മോ​വ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും ചെ​യ്തു. അ​വി​ടെ ര​ണ്ടു​പേ​രും കി​വി തോ​ട്ട​ത്തി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് മ​ക​ൾ കു​ദ്ര​ത് ജ​നി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ടാ​ക്സി ഡ്രൈ​വ​റാ​യി​ൽ ജോ​ലി ചെ​യ്തു തു​ട​ങ്ങി​യ​ത്.

അ​പ​ക​ടം ന​ട​ന്ന റോ​ഡി​ലൂ​ടെ അ​ദ്ദേ​ഹം സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വീ​ർ​പാ​ൽ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ദി​വ​സം പ​ക​ൽ മു​ഴു​വ​ൻ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് ര​മ​ൺ​ദീ​പ് ചി​ല​വ​ഴി​ച്ച​ത്. വൈ​കു​ന്നേ​രം ജോ​ലി​ക്ക് പോ​കു​ന്ന​തി​ന് മു​ന്പ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തി​രി​ച്ചെ​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ രാ​ത്രി വൈ​കി​യി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. പി​ന്നീ​ട് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ് ര​മ​ൺ​ദീ​പി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​രം ന്യൂ​സി​ല​ൻ​ഡി​ൽ ത​ന്നെ ന​ട​ത്തി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

Latest News

Corehub Up