ദമാം: സൗദി അറേബ്യയിലെ ദമാമിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. മംഗളൂരു സ്വദേശി കണ്ണൂർ ഹമീദ് (68) ആണ് മരിച്ചത്. ദമാമിലുള്ള മകനെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം.
ദഹ്റാനിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ അതിവേഗത്തിലെത്തിയ വാഹനം ഹമീദിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹമീദ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദമാമിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.