Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Installments

എ​സ്ബി​ഐ സേ​വ​ന നി​ര​ക്കു​ക​ളി​ൽ മാ​റ്റം; സൗ​ജ​ന്യ പി​ൻ​വ​ലി​ക്ക​ൽ ഇ​നി നാ​ലു ത​വ​ണ മാ​ത്രം

ന്യൂഡൽഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) ത​ങ്ങ​ളു​ടെ സേ​വ​ന നി​ര​ക്കു​ക​ളി​ൽ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു. ബാ​ങ്കി​ന്‍റെ ബേ​സി​ക് സേ​വിംഗ്​സ് ബാ​ങ്ക് ഡെ​പ്പോ​സി​റ്റ് (ബി​എ​സ്ബി​ഡി) അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് പ്ര​തി​മാ​സം സൗ​ജ​ന്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള പ​രി​ധി നാ​ലു ത​വ​ണ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ക്‌ടോ​ബ​ർ ഒന്നു മു​ത​ൽ ഈ ​പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഈ ​നാ​ലു സൗ​ജ​ന്യ പി​ൻ​വ​ലി​ക്ക​ലു​ക​ൾ​ക്കു ശേ​ഷം ന​ട​ത്തു​ന്ന ഓ​രോ അ​ധി​ക ഇ​ട​പാ​ടി​നും 15 രൂ​പ​യും അ​തി​ന് അ​നു​ബ​ന്ധ​മാ​യ ജി​എ​സ്ടി ​ഫീ​സും ബാ​ങ്ക് ഈ​ടാ​ക്കും.

മു​മ്പ് ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​യ്‌​മെ​ന്‍റ് സി​സ്റ്റം (AePS) വ​ഴി​യു​ള്ള പി​ൻ​വ​ലി​ക്ക​ലു​ക​ളെ ഈ ​സൗ​ജ​ന്യ പ​രി​ധി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ മാ​റ്റ​ങ്ങ​ൾ അ​നു​സ​രി​ച്ച്, എ​ടി​എ​മ്മു​ക​ൾ, ബാ​ങ്ക് ശാ​ഖ​ക​ൾ വ​ഴി​യു​ള്ള നേ​രി​ട്ടു​ള്ള പി​ൻ​വ​ലി​ക്ക​ലു​ക​ൾ, ആ​ധാ​ർ അ​ധി​ഷ്ഠി​ത പ​ണം പി​ൻ​വ​ലി​ക്ക​ലു​ക​ൾ (AePS) എ​ന്നി​വ​യെ​ല്ലാം ഈ ​നാ​ലു ത​വ​ണ​യെ​ന്ന സൗ​ജ​ന്യ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു ഉ​പ​ഭോ​ക്താ​വ് എ​ടി​എം അ​ല്ലെ​ങ്കി​ൽ ബാ​ങ്ക് ശാ​ഖ വ​ഴി മൂ​ന്നു ത​വ​ണ​യും ആ​ധാ​ർ സം​വി​ധാ​നം വ​ഴി ഒ​രു ത​വ​ണ​യും പ​ണം പി​ൻ​വ​ലി​ച്ചാ​ൽ ആ ​മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ധി പൂ​ർ​ത്തി​യാ​യി. അ​തി​നു​ശേ​ഷം ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ പ​ണം പി​ൻ​വ​ലി​ക്ക​ലി​ന് ബാ​ങ്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ധി​ക നി​ര​ക്ക് ന​ൽ​കേ​ണ്ടിവ​രും.

Latest News

Corehub Up