Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interest Rate

America

ക്രെ​ഡി​റ്റ് കാ​ർ​ഡ് പ​ലി​ശ 10 ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണം; ക​ടു​ത്ത നി​ർ​ദേ​ശ​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡിസി: ക്രെ​ഡി​റ്റ് കാ​ർ​ഡ് ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത പ​ലി​ശ​യ്ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പ​ലി​ശ നി​ര​ക്ക് 10 ശ​ത​മാ​ന​മാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ പ​ലി​ശ ഈ​ടാ​ക്കു​ന്ന ക​മ്പ​നി​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​നു​വ​രി 20 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഈ ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ട്രം​പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​നീ​ക്ക​ത്തി​ന് ഡെ​മോ​ക്രാ​റ്റി​ക്, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക​ളി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. സാ​ൻ​ഡേ​ഴ്സ്, അ​ല​ക്സാ​ണ്ട്രി​യ ഒ​ക്കേ​ഷ്യോ-​കോ​ർ​ട്ട​സ് തു​ട​ങ്ങി​യ​വ​രും സ​മാ​ന​മാ​യ ആ​വ​ശ്യം മു​മ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ ആ​കെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ക​ടം 1.23 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ഇ​ട​പെ​ട​ൽ. ബാ​ങ്കു​ക​ളും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഈ ​നി​ർ​ദേ​ശ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു.

പ​ലി​ശ നി​ര​ക്ക് 10 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്ന​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​ത് ത​ട​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ഇ​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​വ​ർ വാ​ദി​ക്കു​ന്നു.

വാ​യ്പാ നി​ര​ക്കു​ക​ൾ കു​റ​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​നു​ള്ള ട്രം​പി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​നീ​ക്കം. ഇ​തി​ന് മു​ൻ​പ് മോ​ർ​ട്ട്ഗേ​ജ് നി​ര​ക്കു​ക​ൾ കു​റ​യ്ക്കാ​നും അ​ദ്ദേ​ഹം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up