x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ കു​റ​ച്ചു; മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: December 12, 2025 11:43 AM IST | Updated: December 12, 2025 11:43 AM IST

 

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് അ​തി​ന്‍റെ ബെ​ഞ്ച്മാ​ർ​ക്ക് പ​ലി​ശ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യ 3.6 ശ​ത​മാ​ന​മാ​യി. സെ​പ്റ്റം​ബ​റി​ന് ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത്.

പ​ണ​പ്പെ​രു​പ്പം ഫെ​ഡി​ന്‍റെ ല​ക്ഷ്യ​മാ​യ രണ്ട് ശതമാനത്തിനെ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ തൊ​ഴി​ൽ ക​മ്പോ​ളം ത​ണു​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം.

ഈ ​കു​റ​വ് ക്രെ​ഡി​റ്റ് കാ​ർ​ഡ്, ഓ​ട്ടോ ലോ​ൺ, മോ​ർ​ട്ട്ഗേ​ജ് എ​ന്നി​വ​യു​ടെ പ​ലി​ശ നി​ര​ക്കു​ക​ളെ ബാ​ധി​ക്കും. മോ​ർ​ട്ട്ഗേ​ജ് നി​ര​ക്കു​ക​ൾ ഇ​തി​ന​കം കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം, സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ​ക്കും സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​മു​ള്ള പ​ലി​ശ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യ​ക​മാ​യേ​ക്കും. ഇ​ത് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ശു​ഭ​ക​ര​മാ​ണ്.

Tags : USA Federal Reserve Interest Rate Cuts

Recent News

Corehub Up