Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intervened

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഇ​ട​പെ​ട്ടു; അ​ക്ഷ​യ് ഹ​രീ​ഷ് ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ഇ​റാ​നി​ൽ കു​ടു​ങ്ങി​യ കൊ​ല്ലം സ്വ​ദേ​ശി അ​ക്ഷ​യ് ഹ​രീ​ഷ് ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തും. അ​ക്ഷ​യ്ക്ക് യാ​ത്ര​രേ​ഖ​ക​ൾ കൈ​മാ​റി. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി വേ​ഗ​ത്തി​ലാ​യ​ത്.

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും ഇ​ട​പെ​ട്ടി​രു​ന്നു. അ​ക്ഷ​യ്ക്ക് ബ​ന്ദ​ർ അ​ബ്ബാ​സി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് എ​മ​ർ​ജെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ക്ഷ​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.

പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പ​ടെ ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ക്ഷ​യ് ഇ​റാ​നി​ൽ പെ​ട്ട​ത്. അ​ക്ഷ​യ്ക്ക് ക​പ്പ​ലി​ൽ ആ​യി​രു​ന്നു ജോ​ലി. അ​ലി ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ പാം ​മ​റൈ​ൻ എ​ന്ന ക​പ്പ​ലി​ൽ വാ​ച്ച് കീ​പ്പ​ർ ആ​ണ് അ​ക്ഷ​യ്. 11 മാ​സ​മാ​യി ഇ​റാ​നി​ലാ​ണെ​ന്ന് അ​ക്ഷ​യ് പ​റ​യു​ന്നു. ജോ​ലി ദു​ബാ​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഏ​ജ​ന്‍റ് കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ഷി​പ്പി​ന്‍റെ യാ​ത്ര എ​പ്പോ​ഴും ഇ​റാ​നി​ലേ​ക്കാ​യി​രു​ന്നു.

യു​ദ്ധം കാ​ര​ണം നി​ല​ച്ച ക​പ്പ​ൽ യാ​ത്ര വീ​ണ്ടും തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് അ​രി കൊ​ണ്ടു​വ​രാ​നാ​ണ് പോ​യ​ത്. ര​ണ്ടാം ത​വ​ണ പോ​യി വ​ന്ന​പ്പോ​ൾ പാ​സ്പോ​ർ​ട്ട് തി​രി​കെ കി​ട്ടി​യി​ല്ല. ക്യാ​പ്റ്റ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ, പാ​സ്പോ​ർ​ട്ട് പാ​കി​സ്ഥാ​നി​ലു​ണ്ടോ എ​ന്ന് ക​മ്പ​നി അ​ന്വേ​ഷി​ച്ചെ​ന്നും ഇ​ല്ലെ​ന്നാ​ണ് മ​റു​പ​ടി കി​ട്ടി​യ​തെ​ന്നും അ​ക്ഷ​യ് പ​റ​യു​ന്നു.

രേ​ഖ​ക​ൾ ന​ഷ്ട​മാ​യ​തോ​ടെ ക​പ്പ​ലി​ൽ നി​ന്നും പി​ന്നീ​ട് ബ​ന്ദ​ർ ലെം​ഗെ​യി​ലെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ലേ​ക്കും അ​ക്ഷ​യെ മാ​റ്റി. തു​ട​ർ​ന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് അ​ക്ഷ​യ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

 

Latest News

Corehub Up