x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടച്ച് വെട്ടലിന്‍റെ മറവിൽ വെട്ടിനിരത്തൽ; പുല്ലാട്ട് 14 റബർ മരങ്ങൾ മുറിച്ചിട്ടു, വൈദ്യുതിമന്ത്രി ഇടപെട്ടു;


Published: June 9, 2026 11:50 PM IST | Updated: June 9, 2026 11:50 PM IST

പ​ത്ത​നം​തി​ട്ട: ട​ച്ച്​ വെ​ട്ട​ലി​ന്‍റെ പേ​രി​ൽ കെ​എ​സ്​​ഇ​ബി ജീ​വ​ന​ക്കാ​ർ വ്യാ​പ​ക​മാ​യി ഫ​ല​വൃ​ക്ഷ​ങ്ങ​ളും മ​റ്റും വെ​ട്ടി​ന​​ശി​പ്പി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട്​ വൈ​ദ്യു​തി മ​ന്ത്രി.

മ​രം​മു​റി​യി​ൽ അ​നാ​വ​ശ്യ ന​ട​പ​ടി​ക​ളോ അ​പാ​ക​ത​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ മ​ന്ത്രി ​സ​ണ്ണി ജോ​സ​ഫ്​ ഡെ​പ്യൂ​ട്ടി ചീ​ഫ്​ ​എ​ൻ​ജി​നി​യ​​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മാ​ധ്യ​മവാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽനി​ന്നു​ള്ള അ​റി​യി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്ക്​ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ വ്യാ​പ​ക​മാ​യി മ​രം​മു​റിക്കൽ ന​ട​ന്ന​ത്​. ഇ​ന്നലെ കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ‌​ഡി​ൽ തോ​മ​സ് മാ​ത്യു​വി​ന്‍റെ 14 റ​ബ​ർ മ​ര​ങ്ങ​ൾ ട​ച്ച് വെ​ട്ട​ലി​ന്‍റെ പേ​രി​ൽ മു​റി​ച്ചു നീക്കി.

ക​ഴി​ഞ്ഞ ദി​വ​സം ക​വി​യൂ​ർ ഭാ​ഗ​ത്ത്​ തെ​ങ്ങു​ക​ള​ട​ക്കം വെ​ട്ടി​മാ​റ്റി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ യ​ന്ത്ര​വ​ത്കൃ​ത ട​ച്ച് വെ​ട്ട​ൽ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്നും ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ചുനീ​ക്കു​ക​യാ​ണ്.

Tags : Cutting down trees touch cutting lectricity Minister intervened Pullad

Recent News

Corehub Up