എടത്വ: വഴിക്ക് തടസമായി റോഡിന് മദ്ധ്യേനിന്ന ഇലക്ട്രിക് പോസ്റ്റ് തലവടി പഞ്ചായത്ത് ഇടപെട്ടതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മരങ്ങാട്ടുമഠം കലുങ്ക്-മുണ്ടുകാട്ടുപടി റോഡിന്റെ മദ്ധ്യേയാണ് കെഎസ്ഇബി എടത്വ സെക്ഷന്റെ ഇലക്ട്രിക് പോസ്റ്റ് വഴിക്ക് തടസമായി നിന്നത്.
ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള മറ്റ് വാഹനങ്ങള്‍ക്ക് പോസ്റ്റ് തടസമായി നിന്നതിനാല്‍ കടന്നുപോയാന് പ്രയാസമായിരുന്നു. പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് അധിക്യതര്‍ ഇടപെട്ട് പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം എടത്വ സെക്ഷന്‍ ഓഫീസിന് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഓഫീസ് ജീവനക്കാര്‍ സ്ഥലത്തെത്തി പോസ്റ്റ് മാറ്റിസ്ഥാപിച്ചു. ഇതോടെ ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും. അപകടഘട്ടത്തിലോ അടിയന്തരമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടേക്ക് എത്തിയിരുന്നില്ല.
രോഗികളെ കസേരയില്‍ ഇരുത്തി പോസ്റ്റിന് അപ്പുറം വരെ ചുമന്ന് എത്തിച്ചു വേണമായിരുന്നു ആശുപത്രിയില്‍ കൊണ്ടുപോകാൻ. വഴിമുടക്കിയായി നിന്ന പോസ്റ്റ് മാറ്റിസ്ഥാപിച്ചതോടെ നീണ്ടകാലത്തെ നാട്ടുകാരുടെ ആവശ്യം നിറവേറി. കെഎസ്ഇബി എടത്വ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രേംലാല്‍, അസി. എന്‍ജിനീയര്‍ സുബിന്, സബ് എന്‍ജിനിയര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മാറ്റി സ്ഥാപിച്ചത്.
Tags : nattu vishesham Panchayat intervened