Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran War

ഇറാൻ യുദ്ധത്തെക്കുറിച്ച് മാർപാപ്പ മിണ്ടരുത്: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പ്പ​​​യ്ക്കെ​​​തി​​​രേ അ​​​ധി​​​ക്ഷേ​​​പം തു​​​ട​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് മാ​​​ർ​​​പാ​​​പ്പ മി​​​ണ്ട​​​രു​​​തെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നി​​​ൽ എ​​​ന്താ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഒ​​​രു ധാ​​​ര​​​ണ​​​യു​​​മി​​​ല്ല. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ​​​ത്ര​​​മാ​​​യ കൊ​​​റി​​​യേ​​​റെ ദെ​​​ല്ല സേ​​​റ​​​യ്ക്കു ന​​​ൽകി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ട്രം​​​പ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി​​​യെ​​​യും ട്രം​​​പ് രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു.

ലെ​​​യോ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കെ​​​തി​​​രാ​​​യ ട്രം​​​പി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ ജോ​​​ർ​​​ജി​​​യ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

“ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ൽ ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി​​​ക്ക് ധൈ​​​ര്യം പോ​​​ര. യു​​​ദ്ധ​​​ത്തി​​​ൽ ഞ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ജോ​​​ർ​​​ജി​​​യ മ​​​ലോ​​​ണി ത​​​യാ​​​റ​​​ല്ല.

ഞാ​​​ൻ‌ ഞെ​​​ട്ടി​​​പ്പോ​​​യി. ഞാ​​​ൻ വി​​​ചാ​​​രി​​​ച്ച ആ​​​ളേ അ​​​ല്ല അ​​​വ​​​ർ. ഇ​​​റ്റ​​​ലി ഇ​​​നി പ​​​ഴ​​​യ ഇ​​​റ്റ​​​ലി ആ​​​യി​​​രി​​​ക്കി​​​ല്ല.”-​​​ട്രം​​​പ് പ​​​റ​​​ഞ്ഞു.
ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി​​​യോ​​​ടു​​​ള്ള സ​​​മീ​​​പ​​​ന​​​വും മാ​​​റ്റു

​​​ക​​​യാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ലു​​​ള്ള​​​ത്. ജോ​​​ർ​​​ജി​​​യ മു​​​ന്പ് ട്രം​​​പു​​​മാ​​​യി വ​​​ള​​​രെ അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

International

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് ഇ​റാ​ന്‍

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള നി​ല​വി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് ഇ​റാ​ന്‍. റ​ഷ്യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ ആ​ണ് ഈ ​നി​ബ​ന്ധ​ന​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​വും നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക, അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം ഇ​റാ​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ഭാ​വി​യി​ൽ ഇ​റാ​ന് നേ​രെ വീ​ണ്ടും സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ഉ​റ​പ്പ് ന​ൽ​കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ.

പ​തി​മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന യു​ദ്ധ​ത്തി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും എ​ന്നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​പ്പ് ല​ഭി​ക്കാ​തെ വെ​ടി​നി​ർ​ത്ത​ലി​ന് ത​യ്യാ​റ​ല്ലെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് തു​ട​ങ്ങി​യ ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​താ​ണ് ഏ​ക പോം​വ​ഴി​യെ​ന്നും പെ​സ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

 

International

ഇ​റാ​ൻ യു​ദ്ധം: പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വി​ന് കാ​വ​ലൊ​രു​ക്കാ​ൻ 'ബ്ലാ​ക്ക് ക്ലാ​ഡ്' കൊ​ല​യാ​ളി സം​ഘം

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​ൻ-​ഇ​സ്രയേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌യുയു​ടെ പി​ൻ​ഗാ​മി​യാ​യി അ​ധി​കാ​ര​മേ​റ്റ ആ​യ​ത്തു​ള്ള മു​ജ്ത​ബ ഖ​മ​ന​യ്‌​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഇ​റാ​ൻ ത​ങ്ങ​ളു​ടെ എ​ലൈ​റ്റ് കൗ​ണ്ട​ർ ടെ​റ​റി​സം യൂ​ണി​റ്റി​നെ വി​ന്യ​സി​ച്ചു. 'ക​റു​ത്ത വ​സ്ത്ര​ധാ​രി​ക​ളാ​യ കൊ​ല​യാ​ളി സം​ഘം' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​സേ​ന മു​ജ്ത​ബ​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​റാ​ന്‍റെ സ്പെ​ഷ്യ​ൽ ഫോ​ഴ്സ് ആ​യ നോ​പ്പോ യൂ​ണി​റ്റി​ലെ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച ക​മാ​ൻ​ഡോ​ക​ളാ​ണ് പു​തി​യ നേ​താ​വി​ന് ചു​റ്റും സു​ര​ക്ഷാ ക​വ​ച​മൊ​രു​ക്കു​ന്ന​ത്. ശ​ത്രു​ക്ക​ളെ ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും നേ​രി​ടാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ. അ​ലി ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മു​ജ്ത​ബ ഖ​മ​ന​യ്‌​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കാ​നാ​ണ് ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം മു​ജ്ത​ബ ഖ​മ​ന​യ് ഇ​തു​വ​രെ പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. ശ​ത്രു​ക്ക​ളു​ടെ നീ​ക്കം ഭ​യ​ന്ന് അ​ദ്ദേ​ഹം അ​തീ​വ സു​ര​ക്ഷ​യു​ള്ള ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ലി ഖ​മ​ന​യ്‌​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യ മു​ജ്ത​ബ, ഇ​റാ​നി​ലെ വി​പ്ല​വ ഗാ​ർ​ഡു​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള വ്യ​ക്തി​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി പി​താ​വി​ന്‍റെ നി​ഴ​ലാ​യി നി​ന്നു​കൊ​ണ്ട് ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​രു​ന്നു.

 

 

Kerala

വാണിജ്യ സിലിണ്ടര്‍ ക്ഷാമം; കൊച്ചിയില്‍ പ്രതിസന്ധി, ഹോട്ടലുകള്‍ അടയ്ക്കുന്നു

കൊച്ചി: പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നു കൊച്ചിയില്‍ ഹോട്ടലുകള്‍ അടയ്ക്കുന്നു. വാണിജ്യ സിലിണ്ടര്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മിക്ക ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. അടുത്ത ദിവസം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനായി സിലിണ്ടറുകളുടെ സ്റ്റോക്ക് ഇല്ല എന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തു പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. പാചകവാതക ക്ഷാമവും ഇന്ധന വില ചര്‍ച്ച ചെയ്യുന്നതിനുമായി യോഗം ചേര്‍ന്ന ശേഷം തടസങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിലെ ഹോട്ടലുടമകളുടെ സംഘടനകള്‍ പാചകവാതക ലഭ്യതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

പ്രകൃതിവാതക ലഭ്യത ഉറപ്പാക്കാന്‍ മൂന്നംഗ സമിതിയും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ‌ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തലത്തിലുള്ള പ്രതിനിധികളാണ് സമിതി അംഗങ്ങള്‍.

ഗാര്‍ഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് തടയാനും നടപടി തുടങ്ങി. സിലിണ്ടര്‍ ലഭ്യത വലിയ ആശങ്ക ആകുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ നടപടി. ഇന്ത്യയുടെ പല എണ്ണക്കപ്പലുകളും ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങി കിടക്കുകയാണ്.

Kerala

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ​മാ​റ്റ​ണ​മെ​ന്ന് ഗ​ൾ​ഫി​ലെ കേ​ര​ളാ പ​രീ​ക്ഷ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ​ന​ൽ​കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​മ്പ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഗ​ൾ​ഫി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഒ​രേ ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്താ​റു​ള്ള​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ൽ പ്ര​ത്യേ​ക ​ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ച് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ഹ്റി​ൻ, ഇ​റാ​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്‌​ച മാ​റ്റി​വെ​ച്ചി​രു​ന്നു.

National

'ഓപ്പറേഷന്‍ സിന്ധു'; 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ ഇറാനിലെ ഇന്ത്യക്കാരുമായുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ ഡല്‍ഹിലെത്തി. ഇതോടെ ഇറാനില്‍ കുടുങ്ങിയ 1428 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഒരു മലയാളി ഉള്‍പ്പെടെ 311 പേരെ വഹിച്ചുകൊണ്ടുള്ള അഞ്ചാമത്തെ വിമാനം ഇന്നലെ വൈകുന്നേരം 4.30നാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെ എത്തിയ സംഘത്തില്‍ 280 പേരും വിദ്യാര്‍ഥികളാണ്. കൂടാതെ ഇറാനിലേക്കു പോയ തീര്‍ഥാടകരും ഇന്നലെ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളില്‍ കൂടുതലും കാഷ്മീര്‍ സ്വദേശികളാണ്.


കണ്ണൂര്‍ സ്വദേശിയും അഹമ്മദാബാദില്‍ സ്ഥിരതാമസക്കാരനുമായ ദിനേശ് കുര്‍ജാനാണ് ഇന്നലെ എത്തിയ സംഘത്തിലുണ്ടായിരുന്ന ഏക മലയാളി. ഇതോടെ 'ഓപ്പറേഷന്‍ സിന്ധു'വിന്റെ ഭാഗമായി ഒരു വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.


ഇറാനിലെ മഷ്ഹദില്‍നിന്നാണ് 311 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. അര്‍ധരാത്രിയില്‍ മറ്റൊരു വിമാനവും ഇതേ സ്ഥലത്തുനിന്നു ഡല്‍ഹിയില്‍ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം വ്യാപകമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് 'ഓപ്പറേഷന്‍ സിന്ധു' എന്ന് പേരിട്ട ഒഴിപ്പിക്കല്‍ ദൗത്യം ഇന്ത്യ ആരംഭിച്ചത്.


ഇന്ത്യക്കാര്‍ക്ക് പുറമെ സംഘര്‍ഷത്തില്‍ കുടുങ്ങിയ നേപ്പാള്‍, ശ്രീലങ്കന്‍ പൗരന്മാരെയും നാട്ടിലെത്തിക്കുന്നതിനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സര്‍ക്കാരുകളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് നടപടി.


ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി മുഖേനയായിരിക്കും ഈ ദൗത്യം നിയന്ത്രിക്കുക. അയല്‍പക്കം ആദ്യം' എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായാണ് ഈ ദൗത്യം ഇന്ത്യ ഏറ്റെടുത്തത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

Latest News

Corehub Up