വാഷിംഗ്ടൺ ഡിസി: ലെയോ പതിനാലാമൻ മാർപ്പയ്ക്കെതിരേ അധിക്ഷേപം തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാൻ യുദ്ധത്തെക്കുറിച്ച് മാർപാപ്പ മിണ്ടരുതെന്ന് ട്രംപ് പറഞ്ഞു.
ഇറാനിൽ എന്താണു നടക്കുന്നത് എന്നതിനെക്കുറിച്ച് മാർപാപ്പയ്ക്ക് ഒരു ധാരണയുമില്ല. ഇറ്റാലിയൻ പത്രമായ കൊറിയേറെ ദെല്ല സേറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇതു പറഞ്ഞത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു.
ലെയോ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ വിവാദ പരാമർശങ്ങളെ ജോർജിയ വിമർശിച്ചിരുന്നു.
“ഇറാൻ യുദ്ധത്തിൽ ജോർജിയ മെലോണിക്ക് ധൈര്യം പോര. യുദ്ധത്തിൽ ഞങ്ങളെ സഹായിക്കാൻ ജോർജിയ മലോണി തയാറല്ല.
ഞാൻ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ച ആളേ അല്ല അവർ. ഇറ്റലി ഇനി പഴയ ഇറ്റലി ആയിരിക്കില്ല.”-ട്രംപ് പറഞ്ഞു.
ജോർജിയ മെലോണിയോടുള്ള സമീപനവും മാറ്റു
കയാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. ജോർജിയ മുന്പ് ട്രംപുമായി വളരെ അടുപ്പത്തിലായിരുന്നു.
Tags : Pope silent Iran war Trump giorgia meloni