Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.D.Vance

യു​എ​സ്-​ഇ​റാ​ൻ സു​പ്ര​ധാ​ന ച​ർ​ച്ച ഞാ​യ​റാ​ഴ്ച; ജെ.​ഡി.​വാ​ൻ​സ് പ​ങ്കെ​ടു​ക്കും

വാ​ഷിം​ഗ്ട​ൺ: ലോ​കം ഉ​റ്റു​നോ​ക്കു​ന്ന അ​മേ​രി​ക്ക - ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച ഞാ​യ​റാ​ഴ്ച സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കും. യു​ദ്ധ​ഭീ​തി​ നിലനിൽക്കെ ഈ ​ചർച്ചയിൽ മ​ധ്യ​സ്ഥ​രാ​യി പാ​ക്കി​സ്ഥാ​നും ഖ​ത്ത​റും പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ബ​ർ​ഗ​ൻ​സ്റ്റോ​ക്കി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സു​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഇ​റാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ എം.​ബി. ഗാ​ലി​ബാ​ഫും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ലെ​ബ​ന​നി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം ച​ർ​ച്ച​ക​ളി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് അ​മേ​രി​ക്ക​യും ഇ​റാ​നും വ്യ​ക്ത​മാ​ക്കി​യി‌​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ളെ​ടു​ത്ത് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

Latest News

Corehub Up