x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പ​രാ​ജ​യം; "ഇ​റാ​ൻ ഉ​ട​മ്പ​ടി​ക്ക് ത​യ്യാ​റാ​യി​ല്ല" എ​ന്ന് ജെ.​ഡി വാ​ൻ​സ്


Published: April 12, 2026 03:01 PM IST | Updated: April 12, 2026 03:01 PM IST

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക​മാ​യ യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സ്. 21 മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ഒ​രു ധാ​ര​ണ​യി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും, ഇ​ത് അ​മേ​രി​ക്ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​റാ​നാ​ണ് തി​രി​ച്ച​ടി​യാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ളും വ്യ​ക്ത​മാ​യി ഇ​റാ​നെ അ​റി​യി​ച്ചു​വെ​ന്നും എ​ന്നാ​ൽ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്നും വാ​ൻ​സ് പ​റ​ഞ്ഞു. ഇ​റാ​ൻ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മ്മി​ക്കി​ല്ലെ​ന്ന ഉ​റ​പ്പാ​ണ് അ​മേ​രി​ക്ക പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഈ ​ഉ​റ​പ്പ് ഇ​റാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും വാ​ൻ​സ് വ്യ​ക്ത​മാ​ക്കി. ‌

 

 

Tags : US Iran Talks Latest News J.D.Vance

Recent News

Corehub Up