Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JAMMU

ജ​മ്മു അ​തി​ർ​ത്തി​യി​ലെ പാ​കി​സ്ഥാ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര​ൻ ബി​എ​സ്എ​ഫി​ന്‍റെ പി​ടി​യി​ൽ

ജ​മ്മു: ജ​മ്മു​വി​ലെ ക​നാ​ച​ക് സെ​ക്ട​റി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യെ അ​തി​ർ​ത്തി ര​ക്ഷാ സേ​ന അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 44-ാം ബ​റ്റാ​ലി​യ​ൻ സേ​ന വി​ഭാ​ഗ​മാ​ണ് സോ​ഹ​ൻ ബി.​ഒ.​പി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പാ​കി​സ്ഥാ​നി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ ലൂ​ണി ഗ്രാ​മ​വാ​സി​യാ​യ 'ന​സീ​ർ' എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ബി​എ​സ്എ​ഫ് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഇ​യാ​ൾ വ​ഴി​തെ​റ്റി അ​തി​ർ​ത്തി ക​ട​ന്ന​താ​ണോ അ​തോ ഭാ​വി​യി​ൽ ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മ​നഃ​പൂ​ർ​വ്വം എ​ത്തി​യ​താ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. 

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജ​മ്മു, സാ​മ്പ, ക​ത്വ ജി​ല്ല​ക​ളി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ളി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും സു​ര​ക്ഷാ സേ​ന പൂ​ർ​ണ ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

National

കി​ഷ്ത്വാ​ർ ഏറ്റുമുട്ടൽ: ഭീ​ക​ര​ർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

ജ​​​മ്മു: ​ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കി​​​​ഷ്ത്വാ​​​​റി​​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ മൂ​​​ന്നാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു.

സൈ​​​ന്യ​​​വു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ശേ​​​ഷം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന ഭീ​​​ക​​​ര​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ സ​​​ന്നാ​​​ഹ​​​വു​​​മാ​​​യി സൈ​​​ന്യം തെ​​​ര​​​ച്ചി​​​ൽ ന‌‌​​​ട​​​ത്തു​​​ക​​​യാ​​​ണ്.

സോ​​​​ന്നാ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ സൈ​​​നി​​​ക​​​ർ​​​ക്കു​​​നേ​​​രേ ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ട് സു​​​​ര​​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഇ​​​വ​​​രി​​​ൽ അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഹ​​​വി​​​ൽ​​​ദാ​​​ർ ഗ​​​ജേ​​​ന്ദ്ര സിം​​​ഗി​​​ന്‍റെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​താ​​​യി സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​യി ജ​​​ന്മ​​​നാ​​​ടാ​​​യ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഭീ​​​ക​​​ര​​​രെ ഏ​​​തു​​​വി​​​ധേ​​​ന​​​യും പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ത്രാ​​​​ഷി-1 എ​​​​ന്ന പേ​​​​രി​​​​ൽ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

National

കിഷ്ത്വാറിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജ​​​​​​​​​മ്മു: ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​രു​​​​​മാ​​​​​യി ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​ണ്ടാ​​​യ ജ​​​​​​​​​മ്മു കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​ലെ കി​​​​​​​​​ഷ്ത്വാ​​​​​​​​​റി​​​​​​​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന തെ​​​ര​​​ച്ചി​​​ൽ ശ​​​ക്ത​​​മാ​​​ക്കി. ഭീ​​​ക​​​ര​​​രു​​​ടെ ഒ​​​ളി​​​സ​​​ങ്കേ​​​തം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ട​​​ങ്ങ​​​ൾ സു​​​ര​​​ക്ഷാ​​​സേ​​​ന പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.

പോ​​​ലീ​​​സും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും സൈ​​​നി​​​ക​​​ർ​​​ക്കൊ​​​പ്പം തെ​​​ര​​​ച്ചി​​​ലി​​​ൽ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. കൂ​​​ടാ​​​തെ ഡോ​​​ഗ് സ്ക്വാ​​​ഡും ഡ്രോ​​​ൺ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും തെ​​​ര​​​ച്ചി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ണ്ട്.


ഭീ​​​ക​​​ര​​​രെ ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. സോ​​​​​​​​​ന്നാ​​​​​​​​​ൽ ഗ്രാ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ലെ വ​​​​​​​​​ന​​​​​​​​​മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഭീ​​​ക​​​ര​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു​​​നേ​​​രേ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ട് സൈ​​​നി​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. ഹ​വീ​ൽ​ദാ​ർ ഗ​ജേ​ന്ദ്ര സിം​ഗാ​ണ് മ​രി​ച്ച​ത്.

കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം കി​ഷ്ത്വാ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ സൈ​ന്യ​ത്തെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചെ​ന്നും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up