വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യ ഉഷ വാൻസിനും ആൺകുഞ്ഞ് പിറന്നു. തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ വരവ് വാൻസ് തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് അലെക് നീൽ വാൻസ് എന്നു പേരിട്ടതായും വാൻസ് കുറിച്ചു. ഇന്ത്യൻ വംശജയായ ഉഷ വാൻസിനും ജെ.ഡി. വാൻസിനും ഇവാൻ, വിവേക് എന്നീ രണ്ട് ആൺമക്കളും മിരാബെൽ എന്നൊരു മകളുമുണ്ട്.
നാലാമത്തെ കുഞ്ഞിന്റെ വരവോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപടക്കം നിരവധി പ്രമുഖരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. അധികാരത്തിലിരിക്കെ ഒരു അമേരിക്കൻ വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് കഴിഞ്ഞ 150 വർഷത്തിനിടയിൽ ഇതാദ്യമായാണ്.