വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിന്റെ ആസ്ഥാനമായ ജോയിന്റെ ബേസ് ആൻഡ്രൂസിൽ ലഭിച്ച സംശയാസ്പദമായ പാക്കറ്റ് തുറന്നതിനെത്തുടർന്ന് ഒട്ടേറെപ്പേർ അസുഖബാധിതരായെന്നു റിപ്പോർട്ട്.
തിരിച്ചറിയാൻ കഴിയാത്ത വെള്ളപ്പൊടിയാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. പാക്കറ്റ് തുറക്കാനിടയായ കെട്ടിടം ഒഴിപ്പിച്ചു. അസുഖബാധിതർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.