ആലുവ: സംസ്ഥാന സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ ആരംഭിച്ചു. ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിത്യസ്ത ഭാരവിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ ജില്ലകളിൽനിന്നായി 800ഓളം കായികതാരങ്ങളാണു പങ്കെടുക്കുന്നത്.
ദേശീയ സബ്ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിലേക്കുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും.ഇന്ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.