കണ്ണൂർ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഒഎ) ആഭിമുഖ്യത്തിൽ ഗസറ്റഡ് ഓഫിസർമാർ കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കേരളം ആർജിച്ച വികസനക്ഷേമ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കി സിവിൽ സർവീസിനെ സംരക്ഷിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, പൊതുസ്ഥലം മാറ്റം അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഡോ. എം. സുർജിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വി.ഷിജിത്ത് ഡോ. കെ.ഷാജി, ടി.ഒ.വിനോദ്കുമാർ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ.സി.സുനിൽ, സി.എം. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.