x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി​ഒ​എ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 03:03 AM IST | Updated: August 20, 2026 03:03 AM IST

കെ​ജി​ഒ​എ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ.

ക​ണ്ണൂ​ർ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ജി​ഒ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​സ​റ്റ​ഡ് ഓ​ഫി​സർ​മാ​ർ ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കേ​ര​ളം ആ​ർ​ജി​ച്ച വി​ക​സ​ന​ക്ഷേ​മ നേ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കി സി​വി​ൽ സ​ർ​വീ​സി​നെ സം​ര​ക്ഷി​ക്കു​ക, പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, മാ​ന​ദ​ണ്ഡ വി​രു​ദ്ധ സ്ഥ​ലം മാ​റ്റ​ങ്ങ​ൾ റ​ദ്ദ് ചെ​യ്യു​ക, പൊ​തു​സ്ഥ​ലം മാ​റ്റം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ചും ധ​ർ​ണ​യും. കെ​ജി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​എം. സു​ർ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഷാ​ജി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ.​വി.​ഷി​ജി​ത്ത് ഡോ. ​കെ.​ഷാ​ജി, ടി.​ഒ.​വി​നോ​ദ്കു​മാ​ർ, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി.​സു​നി​ൽ, സി.​എം. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News KGOA dharna

Recent News

Corehub Up