x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി​ഒ​എ സം​സ്ഥാ​ന ക​ലാ​മേ​ള​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 19, 2026 11:28 PM IST | Updated: September 19, 2026 11:28 PM IST

അ​ടൂ​രി​ൽ ആ​രം​ഭി​ച്ച കെ​ജി​ഒ​എ സം​സ്ഥാ​ന ക​ലാ​മേ​ള സി​നി​മാ​താ​രം അ​നൂ​പ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ർ: ഗ​സ​റ്റ​ഡ് സം​ഘ​ട​ന​യാ​യ കെ​ജി​ഒ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് സം​സ്ഥാ​ന ക​ലാ​മേ​ള​യ്ക്ക് അ​ടൂ​രി​ൽ തു​ട​ക്ക​മാ​യി. മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ക​ലാ​മേ​ള സി​നി​മാ​താ​രം അ​നൂ​പ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ശ​ര​ത് ച​ന്ദ്ര​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​നീ​ഷ് കു​മാ​ർ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​വി. സൂ​ര്യ​കു​മാ​ർ, പി​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ആ​ർ. അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും ഡോ. ​എം.​ജി. ജാ​ൻ​കി​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച 387 ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് സം​സ്ഥാ​ന ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​റ് വേ​ദി​ക​ളി​ലാ​യി എ​ട്ട് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 37 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : District News Nattuvishesham KGOA Arts Festival

Recent News

Corehub Up