Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KLCA

Thiruvananthapuram

കെ​എ​ല്‍​സി​എ മി​ക​വ് 2026 ന​ട​ത്തി

വെ​ള്ള​റ​ട : എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കെ​എ​ല്‍​സി​എ പെ​രു​ങ്ക​ട​വി​ള സോ​ണ​ല്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. മി​ക​വ് 2026 എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സി.​കെ. ഹ​രി​ന്ദ്ര​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ല്‍​സി​എ സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു ഫ്രാ​ന്‍​സി​സ് ആ​ദ​രം സ​മ​ർ​പ്പി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ക്രി​സ്തു​ദാ​സ് തോം​സ​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ല്‍​സി​എ ആ​ത്മീ​യ ഉ​പ​ദേ​ഷ്ട​വ് ഫാ. ​ഷി​ജോ ജോ​സ്, പാ​ലി​യോ​ട് ഇ​ട​വ​ക വി​കാ​രി ജോ​ണ്‍ ബോ​സ്‌​കോ, കെ​എ​ല്‍​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ മാ​രാ​യ​മു​ട്ടം അ​ജി​കു​മാ​ര്‍, രാ​ജ​ന്‍, ലൈ​ല രാ​ജ​ന്‍, അ​ഡ്വ. മ​ഞ്ജു, ന​ട​രാ​ജ​ന്‍, ജ​യ​രാ​ജ​ന്‍, നി​തി​ന്‍ ത​ത്തി​യൂ​ര്‍, രാ​ജ്കു​മാ​ര്‍ മി​ന​വോ​ട്, സേ​വ്യ​ര്‍ കി​ഴാ​റൂ​ര്‍, മ​ധു പെ​രു​ങ്ക​ട​വി​ള, സ​ന​ല്‍ തൃ​പ്പ​ല​വൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: വിശുദ്ധവാരത്തിൽ ഇളവ് അനുവദിക്കണമെന്ന് കെഎൽസിഎ

കൊ​​​ച്ചി: വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലും ക്രൈ​​​സ്ത​​​വ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​ർ​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

ബി​​​എ​​​ൽ​​​ഒ, പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ജോ​​​ലി​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ വ​​​ലി​​​യൊ​​​രു​​​വി​​​ഭാ​​​ഗം ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ്. ക്രൈ​​​സ്ത​​​വ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യ ദുഃ​​​ഖ​​​വെ​​​ള്ളി​​​യും ഈ​​​സ്റ്റ​​​റും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും പ​​​ങ്കു​​​ചേ​​​രേ​​​ണ്ട ദി​​​ന​​​ങ്ങ​​​ളാ​​​ണ്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളോ മ​​​റ്റു ഫീ​​​ൽ​​​ഡ് വ​​​ർ​​​ക്കു​​​ക​​​ളോ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 25-ാം അ​​​നുഛേ​​​ദം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ്.

ദുഃ​​​ഖ​​​വെ​​​ള്ളി, ഈ​​​സ്റ്റ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഡ്യൂ​​​ട്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​രാ​​​ധ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി, എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്വൈ​​​സ​​​ർ മോ​​​ൺ. ജോ​​​സ് ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ: റി​പ്പോ​ർ​ട്ട് ജാ​​​​ഗ്ര​​​​താ​​​ സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കും- കെ​​​​എ​​​​ൽ​​​​സി​​​​എ

കൊ​​​​ച്ചി: ജ​​​​സ്റ്റീ​​​​സ്‌ ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്‌ മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​ക്ര​​​​മ​​​​ത്തി​​​​ൽ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ കേ​​​​ര​​​​ള ലാ​​​​റ്റി​​​​ൻ കാ​​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ജാ​​​​ഗ്ര​​​​താ​​​സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കും. കെ​​​​എ​​​​ൽ​​​​സി​​​​എ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണു തീ​​​​രു​​​​മാ​​​​നം.

ഒ​​​​ന്പ​​​​തി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ 12 ല​​​​ത്തീ​​​​ൻ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ജാ​​​​ഗ്ര​​​​താ​​​സ​​​​മി​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

പി​​​​ന്നീ​​​​ട് രൂ​​​​പ​​​​ത, ഇ​​​​ട​​​​വ​​​​ക​​​​ത​​​​ല ജാ​​​​ഗ്ര​​​​താ​​​സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ക​​​​മ്മീ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന 284 ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​ചാ​​​​ര​​​​ണ​​​യോ​​​​ഗ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും കെ​​​​എ​​​​ൽ​​​​സി​​​​എ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ‌

Kerala

പരിഗണന ലഭിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും: കെഎൽസിഎ

ആ​ല​പ്പു​ഴ: നാ​ല്പ​തോ​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യ ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ക്ക​ണ​മെ​ന്നു കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ( കെ​എ​ൽ​സി​എ ) സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങു​ന്ന ക​ൺ​വ​ൻ​ഷ​ൻ മാ​ർ​ച്ച് ഒ​ന്നി​ന് വൈ​പ്പി​നി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നും ജ​ന​റ​ൽ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി, കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജി​ജു ജോ​ർ​ജ് അ​റ​ക്ക​ത്ത​റ, കെ​എ​ൽ​സി​എ സം​സ്ഥാ​ന ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് മോ​ൺ. ജോ​സ് ന​വ​സ്, ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, കെ​എ​ൽ​സി​ഡ​ബ്ല്യൂഎ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​ർ​ളി സ്റ്റാ​ൻ​ലി, ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, ആ​ല​പ്പു​ഴ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, അ​നി​ൽ ആ​ന്‍റ​ണി, വി​ൻ​സി ബൈ​ജു, ബേ​ബി ഭാ​ഗ്യോദ​യം, നൈ​ജു അ​റ​യ്ക്ക​ൽ, സാ​ബു ക​ണ​ക്ക​പ്പള്ളി, ജോ​സ​ഫ് കു​ട്ടി​ക്ക​ട​വി​ൽ, ജ​സ്റ്റി​ൻ ക​രി​പ്പാ​ട്ട്, അ​നി​ൽ ജോ​സ്, ബി​നു എ​ഡ്വേ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ര​തീ​ഷ് ആ​ന്‍റ​ണി (ട്ര​ഷ​റ​ർ), പൈ​ലി ആ​ലു​ങ്ക​ൽ, അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത്, സി.​ജെ. പോ​ൾ, എ​ബി കു​ന്നേ​പ​റ​മ്പി​ൽ, നൈ​ജു അ​റ​ക്ക​ൽ, പാ​ട്രി​ക് മൈ​ക്കി​ൾ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ഉ​ഷാ ലാ​സ​ർ, എ​സ്. ക്രി​സ്റ്റ​ഫ​ർ, ജ​യ​ൻ കു​ന്നേ​ൽ, കോ​ൺ​ക്ലി​ൻ ജി​മ്മി, ജോ​ൺ ബാ​ബു, ഷീ​ബ മാ​ത്യു (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kerala

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കാ​​​ൻ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ.

സം​​​സ്ഥാ​​​ന ​​​വ്യാ​​​പ​​​ക​​​മാ​​​യി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളും പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന മാ​​​നേ​​​ജിം​​​ഗ് കൗ​​​ൺ​​​സി​​​ൽ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​വി​​​ധ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും താ​​​ലൂ​​​ക്ക​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി 15ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന 54 -ാമ​​​ത് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ക്ഷോ​​​ഭം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കും.

മാ​​​നേ​​​ജിം​​​ഗ് കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Kerala

അസഹിഷ്ണുത മൂലമുള്ള അക്രമങ്ങളെ ക്രൈസ്തവര്‍ തിരിച്ചറിയും: കെഎല്‍സിഎ

കൊ​​ച്ചി: ക്രി​​സ്മ​​സ് കാ​​ല​​ഘ​​ട്ട​​ത്തി​​ലു​​ണ്ടാ​​കു​​ന്ന അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ള്‍ ക്രൈ​​സ്ത​​വ​​രി​​ല്‍ ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് കേ​​ര​​ള ലാ​​റ്റി​​ന്‍ കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​എ​​ല്‍സി​​എ).

ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും സം​​ര​​ക്ഷ​​ണം ഉ​​ണ്ടാ​​യി​​ട്ടും രാ​​ജ്യ​​ത്ത് ഇ​​ത്ത​​രം അ​​തി​​ക്ര​​മ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​ത് ഖേ​​ദ​​ക​​ര​​മാ​​ണ്.

ഗ​​വ​​ര്‍ണ​​റു​​ടെ ഓ​​ഫീ​​സി​​ല്‍ പോ​​ലും ക്രി​​സ്മ​​സ് പ്രവൃത്തിദി​​നം ആ​​ക്കി​​യ​​ത് എ​​ന്തൊ​​ക്കെ ന്യാ​​യീ​​ക​​ര​​ണ​​ങ്ങ​​ള്‍ പ​​റ​​ഞ്ഞാ​​ലും ഉ​​ത്ക​​ണ്ഠ​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണ്. ക്രി​​സ്മ​​സ് ക​​രോ​​ള്‍ സം​​ഘ​​ത്തി​​ന് നേ​​രേ ഉ​​ണ്ടാ​​യ ആ​​ക്ര​​മ​​ണം മ​​തേ​​ത​​ര പാ​​ര​​മ്പ​​ര്യ​​ത്തി​​ന് ഏ​​റ്റ ആ​​ഘാ​​ത​​മാ​​ണ്. അ​​തി​​ന്‍റെ പേ​​രി​​ല്‍ രാ​​ഷ്്‌ട്രീയ മു​​ത​​ലെ​​ടു​​പ്പി​​ന് ശ്ര​​മി​​ക്കു​​ന്ന​​വ​​രെ​​യും തി​​രി​​ച്ച​​റി​​യാ​​നാ​​കും.

ഛത്തീ​​സ്ഗ​​ഡി​​ലെ റാ​​യ്പുരി​​ലെ മാ​​ളി​​ല്‍ സാ​​ന്താ​​ക്ലോ​​സി​​ന്‍റെ രൂ​​പം ത​​ക​​ര്‍ത്ത​​തും ജ​​ബ​​ല്‍പുരി​​ല്‍ അ​​ന്ധ​​യാ​​യ ഒ​​രു ക്രൈ​​സ്ത​​വ പെ​​ണ്‍കു​​ട്ടി​​യെ ആ​​ക്ര​​മി​​ച്ച​​തും ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ല്‍ പ​​ള്ളി​​യി​​ലെ പ്രാ​​ര്‍ഥ​​ന ത​​ട​​സ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​തും കാ​​ല​​ങ്ങ​​ളാ​​യി ക്രൈ​​സ്ത​​വ​​ര്‍ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ തു​​ട​​ര്‍ച്ച​​യാ​​ണ് എ​​ന്നു മ​​ന​​സി​​ലാ​​കും.

വെ​​റു​​പ്പി​​ന്‍റെ സം​​സ്‌​​കാ​​ര​​മ​​ല്ല, സ്‌​​നേ​​ഹ​​ത്തി​​ന്‍റെ സം​​സ്‌​​കാ​​ര​​മാ​​ണ് ക്രി​​സ്മ​​സ്. പ്ര​​കോ​​പ​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യാ​​ലും സ​​ഹി​​ഷ്ണു​​ത​​യോ​​ടു​​കൂ​​ടി നി​​ല​​കൊ​​ള്ളു​​ക​​യും അ​​ത്ത​​ര​​ക്കാ​​രെ തി​​രി​​ച്ച​​റി​​യാ​​ന്‍ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന് ക​​ഴി​​യു​​ന്നു​​വെ​​ന്നു​​ള്ള​​തും ആ​​ക്ര​​മ​​ങ്ങ​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​വ​​ര്‍ മ​​ന​​സി​​ലാ​​ക്ക​​ണം.

വി​​ദ്വേ​​ഷം വ​​ള​​ര്‍ത്തി ഭി​​ന്ന​​ത ഉ​​ണ്ടാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ ക്രൈ​​സ്ത​​വ സ​​മൂ​​ഹം തി​​രി​​ച്ച​​റി​​യു​​ന്നു​​ണ്ട്. ഭ​​യ​​പ്പെ​​ടു​​ത്തി വ​​രു​​തി​​യി​​ലാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ചാ​​ല്‍ അ​​തൊ​​ന്നും ന​​ട​​പ്പി​​ലാ​​കി​​ല്ല. അ​​ക്ര​​മ​​ങ്ങ​​ള്‍ക്കെ​​തി​​രേ ക​​ര്‍ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍ ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റാ​​ക​​ണം.

ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍, ജാ​​ഗ്ര​​ത​​യു​​ടെ​​യും ഐ​​ക്യ​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശം പ്ര​​ച​​രി​​പ്പി​​ക്കാ​​ന്‍ ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഷെ​​റി ജെ. ​​തോ​​മ​​സ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​ജു ജോ​​സി എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up