" മികവ്' സി.കെ. ഹരിന്ദ്രന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളറട : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കെഎല്സിഎ പെരുങ്കടവിള സോണല് സമിതിയുടെ നേതൃത്വത്തില് ആദരിച്ചു. മികവ് 2026 എന്ന ശീർഷകത്തിൽ നടത്തിയ പരിപാടി സി.കെ. ഹരിന്ദ്രന് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎല്സിഎ സോണല് പ്രസിഡന്റ് ബിനില് മണലുവിള അധ്യക്ഷത വഹിച്ചു. ബിനു ഫ്രാന്സിസ് ആദരം സമർപ്പിച്ചു. നെയ്യാറ്റിന്കര രൂപത വികാരി ജനറാൾ മോണ്. ക്രിസ്തുദാസ് തോംസന് അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്സിഎ ആത്മീയ ഉപദേഷ്ടവ് ഫാ. ഷിജോ ജോസ്, പാലിയോട് ഇടവക വികാരി ജോണ് ബോസ്കോ, കെഎല്സിഎ ഭാരവാഹികളായ മാരായമുട്ടം അജികുമാര്, രാജന്, ലൈല രാജന്, അഡ്വ. മഞ്ജു, നടരാജന്, ജയരാജന്, നിതിന് തത്തിയൂര്, രാജ്കുമാര് മിനവോട്, സേവ്യര് കിഴാറൂര്, മധു പെരുങ്കടവിള, സനല് തൃപ്പലവൂര് എന്നിവര് പ്രസംഗിച്ചു.
Tags : KLCA NattuVishasham DistrictNews