Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Stand

Kottayam

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സ്മാ​ർ​ട്ട്‌ വെ​യ്റ്റിം​ഗ് ഷെ​ഡ്

എ​രു​മേ​ലി: ബ​സ് കാ​ത്തി​രി​ക്കു​ന്നി​ട​ത്ത് ഇ​നി ബോ​റ​ടി​യി​ല്ല. വൈ​ഫൈ​യും ഫോ​ൺ ചാ​ർ​ജിം​ഗും അ​ട​ക്കം സൗ​ജ​ന്യം. എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സ്മാ​ർ​ട്ട്‌ വെ​യ്റ്റിം​ഗ് ഷെ​ഡ് റെ​ഡി​യാ​യി. കെ​എ​സ്ആ​ർ​ടി​സി​ക്ക് ഒ​രു രൂ​പ പോ​ലും മു​ട​ക്കി​ല്ലാ​തെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ച്ച​ത്. പ​ത്തു വ​ർ​ഷ​ത്തേ​ക്ക് വെ​യ്റ്റിം​ഗ് ഷെ​ഡി​ന്‍റെ പ​രി​പാ​ല​നം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ട​ക്കം സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് വ​ഹി​ക്കു​ക.

പൊ​തു-​സ്വ​കാ​ര്യ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ളി​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ എ​രു​മേ​ലി​യി​ലും ആ​യ​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം പെ​ട്ടെ​ന്ന് ന​ട​ത്തി​യ​ത്. ബ​സു​ക​ളു​ടെ വ​ര​വും സ​മ​യ​ക്ര​മ​വും യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി അ​റി​യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ ഡി​സ്പ്ലേ ബോ​ർ​ഡാ​ണ് സ്മാ​ർ​ട്ട്‌ വെ​യ്റ്റിം​ഗ് ഷെ​ഡി​ന്‍റെ സ​വി​ശേ​ഷ​ത. യാ​ത്ര​ക്കാ​ർ​ക്ക് കാ​ത്തി​രി​പ്പ് സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ വൈ​ഫൈ ക​ണ​ക്‌​ടി​വി​റ്റി​യും മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം ത​ട​യാ​നും എ​ഐ അ​ധി​ഷ്ഠി​ത സി​സി​ടി​വി കാ​മ​റ​ക​ൾ വ​ഴി കേ​ന്ദ്രീ​കൃ​ത നി​രീ​ക്ഷ​ണം വൈ​കാ​തെ ഏ​ർ​പ്പെ​ടു​ത്തും. വെ​യി​ലും മ​ഴ​യും ഏ​ൽ​ക്കാ​ത്ത രീ​തി​യി​ലു​ള്ള ആ​ധു​നി​ക രൂ​പ​ക​ൽ​പ​ന​യും സു​ഖ​പ്ര​ദ​മാ​യ ഇ​രി​പ്പി​ട​ങ്ങ​ളു​മാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. സ​ർ​ക്കാ​ർ അ​റി​യി​പ്പു​ക​ളും കെ​എ​സ്ആ​ർ​ടി​സി വി​വ​ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.പ​ര​സ്യ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​തം കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​രു​മേ​ലി​യി​ൽ സ്മാ​ർ​ട്ട്‌ വെ​യ്റ്റിം​ഗ് ഷെ​ഡ് ഉ​ദ്ഘാ​ട​നം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഏ​ഴു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​തി​രു​ന്ന ബാ​ങ്ക് എ​ടി​എം പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ച്ച​ത്.

Latest News

Corehub Up