Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KVVES

Kasaragod

ഒ​ട​യം​ചാ​ൽ ടൗ​ണി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്ത​ണം: കെ​വി​വി​ഇ​എ​സ്

ഒ​ട​യം​ചാ​ൽ: ടൗ​ണി​ൽ ആ​ധു​നി​ക ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്നും മ​ത്സ്യ​മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി (കെ​വി​വി​ഇ​എ​സ്) ഒ​ട​യം​ചാ​ൽ യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി അ​വി​ടെ ലൈ​സ​ൻ​സോ മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ ഇ​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​കു​ന്ന​ത് ഏ​ഴി​ല​ധി​കം ലൈ​സ​ൻ​സു​ക​ൾ എ​ടു​ത്ത് ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളോ​ടു​ള്ള അ​നീ​തി​യാ​ണ്. ടൗ​ണി​ൽ എ​വി​ടെ​വ​ച്ചും മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്താ​മെ​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും ന​വീ​ക​രി​ച്ച വ്യാ​പാ​ര​ഭ​വ​ൻ കെ​ട്ടി​ട​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​താ​യി നി​ർ​മി​ച്ച ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി​യ​വ​രെ​യും അ​നു​മോ​ദി​ച്ചു.

ചു​ള്ളി​ക്ക​ര മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ഷ്റ​ഫ്, പി.​എ​ൻ. സു​നി​ൽ, സാ​ജു ജോ​സ്, ഇ​ബ്രാ​ഹിം ഹാ​ജി മു​ഹ​മ്മ​ദ്, മേ​രി കോ​ടോ​ത്ത്, ജോ​സ് സേ​വ്യ​ർ, ടി.​സി. ടോ​മി, ലി​ജോ ടി.​ജോ​ർ​ജ്, ഇ.​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷി​നോ​ജ് ചാ​ക്കോ- പ്ര​സി​ഡ​ന്‍റ്, ലി​ജോ ടി. ​ജോ​ർ​ജ്- സെ​ക്ര​ട്ട​റി, ഇ.​എ​ൻ. മോ​ഹ​ന​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

Latest News

Corehub Up