മുതലക്കോടം: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍ സ്പിക്മാകെ, പൊലിസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് സന്ദേശവുമായി കലാകവചം ശില്പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷെല്ബിമോള് പയസ് അധ്യക്ഷത വഹിച്ചു.
തൊടുപുഴ എസ്ഐ എഡിസണ് മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി.ആര്. ഷാജി, ജില്‍സണ്‍ പീറ്റര്‍, ജെബിന് ജോസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. നര്‍ത്തകി രശ്മി ചൊവല്ലൂര്‍ നൃത്തമവതരിപ്പിച്ചു.