x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സ്‌​കൂ​ളു​ക​ളി​ല്‍ ക​ലാക​വ​ചം പ​ദ്ധ​തി​ക്കു തു​ട​ക്കം

വെബ് ഡെസ്ക്
Published: November 17, 2026 09:21 PM IST | Updated: November 17, 2026 09:21 PM IST

ക​ലാ ക​വ​ചം പ​ദ്ധ​തി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് നിവഹിക്കുന്നു.

തൊ​ടു​പു​ഴ: തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ​യും സ്പി​ക് മാ​കെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 100 സ്‌​കൂ​ളു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ ക​ലാ ശി​ല്പ​ശാ​ല​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. തൊ​ടു​പു​ഴ ഡോ. ​എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് ക​ലാക​വ​ചം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ ഷീ​ബ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി വി.​ കൃ​ഷ്ണ​ന്‍​കു​ട്ടി തൂ​ഫാ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മിഷ​ണ​ര്‍ പി.​എ​സ്. ഹ​രി​കു​മാ​ര്‍ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റം​സി​യ നി​യാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബു​ദ്ദീ​ന്‍, എ​സ്‌എം ​സി ചെ​യ​ര്‍​മാ​ന്‍ പി.​എ. അ​നി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് ജ​നി വി. ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ്പി​ക് മാ​കെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി.​ആ​ര്‍.​ ഷാ​ജി ക​ലാക​വ​ചം പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തി. യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും മ​യ​ക്കു​മ​രു​ന്ന്, അ​ക്ര​മ​വാ​സ​ന​ക​ള്‍, മാ​ന​സി​ക സ​മ്മ​ര്‍​ദ​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് വ​ഴി​തെ​റ്റി​പ്പോ​കാ​തെ, ക​ല, സം​സ്‌​കാ​രം, നാ​ടോ​ടി പൈ​തൃ​കം. യോ​ഗ, സം​ഗീ​തം, നൃ​ത്തം എ​ന്നി​വ​യി​ലേ​ക്കു തി​രി​ച്ചു​വി​ട്ട് സാം​സ്‌​കാ​രി​ക പ്ര​തി​രോ​ധ കോ​ട്ട കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Kalakavacham Nattuvishesham Districtnews

Recent News

Corehub Up