നെടുങ്കണ്ടം: ഇടുക്കി റവന്യു ജില്ലാ സ്കൂൾ കളരിപ്പയറ്റ് മത്സരം ഇന്ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള മത്സരത്തിൽ മെയ്പയറ്റ്, ചുവടുകൾ, കോൽത്താരിയിലെ ചൂരൽപ്പയറ്റ് എന്നിവയുടെ അടിസ്ഥാന ഇനങ്ങളിലാണ് മത്സരം.
രാവിലെ സബ് ജില്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് ജില്ലാതല മത്സരങ്ങളും നടക്കും. രാവിലെ നടക്കുന്ന സമ്മേളനത്തിൽ സേനാപതി വേണു എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദീൻ യൂസഫ്, ടി.എം. ജോൺ, എം.എൻ. ഗോപി, എം.എസ്. മഹേശ്വരൻ, സ്പോർട്സ് കമ്പനി ഭാരവാഹികൾ, സ്റ്റേറ്റ് കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.കെ. രാജശേഖരൻ ഗുരുക്കൾ അറിയിച്ചു.