x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്കൂ​ൾ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ഇ​ന്ന്

വെബ് ഡെസ്ക്
Published: September 13, 2026 11:22 PM IST | Updated: September 13, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ഇ​ന്ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ മെ​യ്‌​പ​യ​റ്റ്, ചു​വ​ടു​ക​ൾ, കോ​ൽ​ത്താ​രി​യി​ലെ ചൂ​ര​ൽ​പ്പ​യ​റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

‌രാ​വി​ലെ സ​ബ് ജി​ല്ലാ മ​ത്സ​ര​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ലാത​ല മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. രാ​വി​ലെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബു​ദീ​ൻ യൂ​സ​ഫ്, ടി.​എം. ജോ​ൺ, എം.​എ​ൻ. ഗോ​പി, എം.​എ​സ്. മ​ഹേ​ശ്വ​ര​ൻ, സ്പോ​ർ​ട്സ് ക​മ്പ​നി ഭാ​ര​വാ​ഹി​ക​ൾ, സ്റ്റേ​റ്റ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി.​കെ. രാ​ജ​ശേ​ഖ​ര​ൻ ഗു​രു​ക്ക​ൾ അ​റി​യി​ച്ചു.

Tags : Kalaripayattu Competition NattuVishasham DistrictNews

Recent News

Corehub Up