Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamala Harris

America

ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​ത്: ക​മ​ല ഹാ​രി​സ്

വാ​ഷിംഗ്ടൺ:  ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ ജ​ന​വി​ധി​യാ​ണെ​ന്ന് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്. 'തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ ജ​ന​ത ഉ​റ​ക്കെ​യും വ്യ​ക്ത​മാ​യും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്നു, വൈ​റ്റ് ഹൗ​സി​ൽ നി​ന്നു​ള്ള അ​ഴി​മ​തി​യും അ​പ്രാ​പ്തി​യും ക്രൂ​ര​ത​യും, റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളു​ടെ കീ​ഴ​ട​ങ്ങ​ലും ക​ണ്ട് അ​വ​ർ മ​ടു​ത്തി​രി​ക്കു​ന്നു,' ബു​ധ​നാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ ക​മ​ല ഹാ​രി​സ് വ്യ​ക്ത​മാ​ക്കി.

ഗ​വ​ർ​ണ​ർ പ​ദ​വി​ക​ളി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷം നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ, ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് ഹാ​രി​സ് ആ​വ​ശ്യ​പ്പെ​ട്ടു.

‌സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ആ​ശ്വാ​സം ന​ൽ​കാ​നും ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യി നി​ല​കൊ​ള്ളാ​നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ജീ​വ​നോ​പാ​ധി​ക​ളു​ടെ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് നി​യു​ക്ത സെ​ന​റ്റ് ഭൂ​രി​പ​ക്ഷ നേ​താ​വ് ചാ​ക്ക് ഷൂ​മ​റും ഹൗ​സ് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ഹ​കീം ജെ​ഫ്രി​യും പ​റ​ഞ്ഞു. 'ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കോ നി​യ​മ​ത്തി​നോ എ​തി​രാ​യി ട്രം​പ് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴെ​ല്ലാം ഞ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും കോ​ട​തി​യി​ൽ നേ​രി​ടു​ക​യും ചെ​യ്യും," ചാ​ക്ക് ഷൂ​മ​ർ വ്യ​ക്ത​മാ​ക്കി.

NRI

ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ക​മ​ല ഹാ​രി​സി​ന് മു​ൻ​തൂ​ക്ക​മെ​ന്ന് സ​ർ​വേ

ക​ലി​ഫോ​ർ​ണി​യ: യു​എ​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ് അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ വിജയം നേ​ടു​മെ​ന്ന് സ​ർ​വേ ഫ​ലം.

ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പോ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 41 ശ​ത​മാ​നം പേ​ർ ക​മ​ല ഹാ​രി​സി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​ക്ക​ൾ ക​മ​ലയുടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ വേ​ണ്ട​ത്ര താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം പ്ര​തി​കൂ​ല​മാ​യി മാ​റു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up