വാഷിംഗ്ടൺ ഡിസി: മുൻ വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മയക്കുമരുന്നിനെക്കുറിച്ചുള്ള ആശങ്കകളേക്കാൾ എണ്ണ താൽപ്പര്യങ്ങളാണ് ഓപ്പറേഷനെ നയിച്ചതെന്ന് അവർ ആരോപിച്ചു.
വെനിസ്വേലയിലെ ട്രംപിന്റെ നടപടികൾ അമേരിക്കയെ സുരക്ഷിതമാക്കില്ലെന്നും നിർബന്ധിത ഭരണമാറ്റം മേഖലയെ അസ്ഥിരപ്പെടുത്തുകയും അമേരിക്കൻ ജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് എക്സിലെ ഒരു പോസ്റ്റിൽ ഹാരിസ് മുന്നറിയിപ്പ് നൽകി.
വെനസ്വേലയിലെ നടപടി ബുദ്ധിശൂന്യമാണെന്നും അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ലെന്നും സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല പറഞ്ഞു. ഇത് മയക്കുമരുന്നിനെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ അല്ല. ഇത് എണ്ണയെക്കുറിച്ചും പ്രാദേശിക ശക്തനായി അഭിനയിക്കാനുള്ള ട്രംപിന്റെ ആഗ്രഹവുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
Tags : Kamala Harris Maduro's arrest senseless move