കമല ഹാരിസ്
വാഷിംഗ്ടൺ: ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ വ്യക്തമായ ജനവിധിയാണെന്ന് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. 'തെരഞ്ഞെടുപ്പ് ദിനത്തിൽ അമേരിക്കൻ ജനത ഉറക്കെയും വ്യക്തമായും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു, വൈറ്റ് ഹൗസിൽ നിന്നുള്ള അഴിമതിയും അപ്രാപ്തിയും ക്രൂരതയും, റിപ്പബ്ലിക്കൻ നേതാക്കളുടെ കീഴടങ്ങലും കണ്ട് അവർ മടുത്തിരിക്കുന്നു,' ബുധനാഴ്ച രാവിലെ പുറപ്പെടുവിച്ച പ്രസ്താവനയിൽ കമല ഹാരിസ് വ്യക്തമാക്കി.
ഗവർണർ പദവികളിലും സംസ്ഥാന നിയമസഭകളിലും യുഎസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹാരിസ് ആവശ്യപ്പെട്ടു.
സാധാരണക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകാനും ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളാനും ജനങ്ങൾ ആവശ്യപ്പെടുന്നുവെന്ന് അവർ പറഞ്ഞു.
ജീവനോപാധികളുടെ ചെലവ് കുറയ്ക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നിയുക്ത സെനറ്റ് ഭൂരിപക്ഷ നേതാവ് ചാക്ക് ഷൂമറും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രിയും പറഞ്ഞു. 'ജനങ്ങളുടെ താൽപര്യങ്ങൾക്കോ നിയമത്തിനോ എതിരായി ട്രംപ് പ്രവർത്തിക്കുമ്പോഴെല്ലാം ഞങ്ങൾ അന്വേഷണങ്ങൾ ആരംഭിക്കുകയും കോടതിയിൽ നേരിടുകയും ചെയ്യും," ചാക്ക് ഷൂമർ വ്യക്തമാക്കി.
Tags : Kamala Harris Deepika DeepikaNewspaper BreakingNews election results reflect a verdict against the administration