Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Results

ഗാ​ന്ധി​ന​ഗ​ർ കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി​യു​ടെ തേ​രോ​ട്ടം; നി​ല മെ​ച്ച​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി​ജെ​പി അ​ധി​കാ​രം നി​ല​നി​ർ​ത്തി. ആ​കെ​യു​ള്ള 44 സീ​റ്റു​ക​ളി​ൽ 38 എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ചാ​ണ് ബി​ജെ​പി ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ചു.

മ​ത്സ​രി​ച്ച 32 സീ​റ്റു​ക​ളി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റി​ൽ വി​ജ​യി​ക്കാ​ൻ എ​എ​പി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. ഭ​ര​ണം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മൂ​ന്ന് സീ​റ്റു​ക​ൾ ബി​ജെ​പി​ക്ക് കു​റ​ഞ്ഞു. 

അ​തേ​സ​മ​യം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങി​യ കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ച് സീ​റ്റു​ക​ൾ നേ​ടി നി​ല മെ​ച്ച​പ്പെ​ടു​ത്തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ഗാ​ന്ധി​ന​ഗ​ർ.

Kerala

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും പി​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മു​ന്നേ​റ്റം. നി​ല​വി​ൽ യു​ഡി​എ​ഫ് 91 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 45 സീ​റ്റി​ലും എ​ൻ​ഡി​എ നാ​ലു സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യും പി​ന്നി​ലാ​ണ്. ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ 2500 വോ​ട്ടി​നും സ​തീ​ശ​ൻ പ​റ​വൂ​രി​ൽ 4638 വോ​ട്ടി​നും പി​ന്നി​ലാ​ണ്. റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, പി.​രാ​ജീ​വ്, ഒ.​ആ​ർ. കേ​ളു, ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്, അ​ബ്‌​ദു​റ​ഹി​മാ​ൻ, എം.​ബി.​രാ​ജേ​ഷ്, ജെ.​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ പി​ന്നി​ലാ​ണ്.

Kerala

വോ​ട്ടെ​ണ്ണ​ല്‍; തിങ്കളാഴ്ച പ​ട​ക്ക​ക​ട​ക​ൾ അ​ട​ച്ചി​ടും

കൊ​ല്ലം: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം ജി​ല്ല​ക​ളി​ൽ പ​ട​ക്ക​ക​ട​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. തിങ്കളാഴ്ച പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍​മാ​ർ അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ല​ക​ളി​ലെ പ​ട​ക്ക​ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ വി​ജ​യാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ ആ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​വി​ട്ടാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ണ്ണൂ​ർ,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും പ​ട​ക്ക​ക​ട​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

കോ​ഴി​ക്കോ​ട് നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന നി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന​തും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

Kerala

എ​യ്ഡ​ഡ് അ​ധ്യാ​പ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ചെ​ന്ന്

കൊ​ച്ചി: ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തെ 25,000-ത്തോ​ളം വ​രു​ന്ന എ​യ്ഡ​ഡ് അ​ധ്യാ​പ​ക​ര്‍ നേ​രി​ടു​ന്ന നി​യ​മ​ന നി​ഷേ​ധ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ പ്ര​തി​ഫ​ലി​ച്ച​താ​യി കേ​ര​ള എ​യ്ഡ​ഡ് ടീ​ച്ചേ​ഴ്‌​സ് ക​ള​ക്ടീ​വ് സം​സ്ഥാ​ന ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ന് അ​തി​രൂ​ക്ഷ​മാ​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി​ന്‍ ഏ​ക്കാ​ട്ടൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Kerala

നിലന്പൂരിൽ75.27% പോളിംഗ്; വോ​​ട്ടെ​​ണ്ണ​​ൽ 23ന്

​​മ​​ല​​പ്പു​​റം: നി​​ല​​ന്പൂ​​ർ നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 75.27 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. ആ​​കെ​​യു​​ള്ള 2,32,057 വോ​​ട്ട​​ർ​​മാ​​രി​​ൽ 1,74,667 പേ​​ർ പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തി സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ചു. 1,13,299 പു​​രു​​ഷ വോ​​ട്ട​​ർ​​മാ​​രി​​ൽ 81,007 ഉം 1,18,750 ​​സ്ത്രീ​​ക​​ളി​​ൽ 93,658 ഉം ​​എ​​ട്ട് ട്രാ​​ൻ​​സ്ജെ​​ൻ​​ഡേ​​ഴ്സി​​ൽ ര​​ണ്ടു പേ​​രു​​മാ​​ണ് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.


വോ​​ട്ടെ​​ണ്ണ​​ൽ 23ന് ​​ചു​​ങ്ക​​ത്ത​​റ മാ​​ർ​​ത്തോ​​മ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ക്കും. വ്യാ​​ഴാ​​ഴ്ച വോ​​ട്ടെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യ ശേ​​ഷം 263 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ൾ ചു​​ങ്ക​​ത്ത​​റ​​യി​​ൽ എ​​ത്തി​​ച്ച് രാ​​ഷ്ട്രീ​​യ പ്ര​​തി​​നി​​ധി​​ക​​ൾ, തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക്ഷ​​ക​​ൻ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മാ​​ർ​​ത്തോ​​മ സ്കൂ​​ളി​​ലെ സ്ട്രോം​​ഗ് റൂ​​മി​​ൽ പൂ​​ട്ടി സീ​​ൽ ചെ​​യ്തു. കേ​​ന്ദ്ര​​സേ​​ന, സം​​സ്ഥാ​​ന സാ​​യു​​ധ സേ​​ന, സം​​സ്ഥാ​​ന പോ​​ലീ​​സ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ന​​ത്ത സുരക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.


തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ എ​​ട്ടി​​ന് വോ​​ട്ടെ​​ണ്ണ​​ൽ ആ​​രം​​ഭി​​ക്കും. വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടു​​ക​​ൾ എ​​ണ്ണു​​ന്ന​​തി​​ന് 14 ടേ​​ബി​​ളു​​ക​​ളും പോ​​സ്റ്റ​​ൽ ബാ​​ല​​റ്റ്, സ​​ർ​​വീ​​സ് വോ​​ട്ട് എ​​ന്നി​​വ എ​​ണ്ണു​​ന്ന​​തി​​ന് അ​​ഞ്ച് ടേ​​ബി​​ളു​​ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 29 വീ​​തം കൗ​​ണ്ടിം​​ഗ് സൂ​​പ്ര​​വൈ​​സ​​ർ​​മാ​​ർ, കൗ​​ണ്ടിം​​ഗ് അ​​സി​​സ്റ്റ​​ന്‍റു​​മാ​​ർ, മൈ​​ക്രോ ഒ​​ബ്സ​​ർ​​വ​​ർ​​മാ​​ർ, കൗ​​ണ്ടിം​​ഗ് സ്റ്റാ​​ഫ് എ​​ന്നി​​വ​​രെ​​യും ഏ​​ഴ് എ​​ആ​​ർ​​ഒ​​മാ​​രെ​​യും കൗ​​ണ്ടിം​​ഗി​​നാ​​യി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ സ​​ബ് ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​കെ 123 ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് വോ​​ട്ടെ​​ണ്ണ​​ലി​​ന് നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്.

 

Latest News

Corehub Up