തിരുവനന്തപുരം: മുന്‍മന്ത്രിയും നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്ത്തികേയന് അനുസ്മരണം ആറിന് നടക്കും.
പ്രസ്ക്ലബ്ബില്‍ രാവിലെ 10നു നടക്കുന്ന അനുസ്മരണ സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കറായിരിക്കേ 2015 മാര്‍ച്ച് ഏഴിനാണ് ജി. കാര്ത്തികേയന് വിടവാങ്ങിയത്.