വെള്ളറട: പ്ലാംപഴിഞ്ഞി കാരുണ്യ ഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മൈലച്ചല് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. ത്രിദിന ഓണം ക്യാമ്പിന്റെ ഭാഗമായാണ് എസ്പിസി കേഡറ്റുകള്‍ കാരുണ്യ ഭവനിലെത്തിയത്. ത്രിദിന ഓണം ക്യാമ്പ് ഓണപ്പൊലിമ ജില്ലാ പഞ്ചായത്തംഗം ജെ.പി. ആനിപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര് നിഷാദ് എസ്.കെ. പതാക ഉയര്‍ത്തി. ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് ശ്രീജ, വാര്‍ഡംഗങ്ങളായ ഓമനയമ്മ, കെ. അനില്‍, ആർ. സിമി, ബ്ലോക്ക് പഞ്ചായത്തംഗം മുക്കോലുവിള രാജേഷ്, പിടിഎ പ്രസിഡന്റ് എന്‍.എസ്. രഞ്ജിത്ത്, എസ്എംസി അംഗം ആദര്‍ശ്, ആര്. മോളി എന്നിവര്‍ പ്രസംഗിച്ചു. ആര്യന്‍കോട് സബ് ഇന്‍സ്പെക്ടര്‍ എസ്. സാബു മുഖ്യപ്രഭാഷണം നടത്തി. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.