x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ ഭ​വ​നി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ച് കു​ട്ടിപ്പോ​ലീ​സു​കാ​ര്‍

വെബ് ഡെസ്ക്
Published: August 31, 2026 01:38 AM IST | Updated: August 31, 2026 01:38 AM IST

പ്ലാം​പ​ഴി​ഞ്ഞി കാ​രുണ്യ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം മൈ​ല​ച്ച​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചപ്പോൾ.

വെ​ള്ള​റ​ട: പ്ലാം​പ​ഴി​ഞ്ഞി കാ​രുണ്യ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് മൈ​ല​ച്ച​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍. ത്രി​ദി​ന ഓ​ണം ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ കാ​രു​ണ്യ ഭ​വ​നി​ലെ​ത്തി​യ​ത്. ത്രി​ദി​ന ഓ​ണം ക്യാ​മ്പ് ഓ​ണ​പ്പൊ​ലി​മ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ.​പി. ആ​നി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റ​ര്‍ നി​ഷാ​ദ് എ​സ്.​കെ. പ​താ​ക ഉ​യ​ര്‍​ത്തി. ആ​ര്യ​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ, വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ ഓ​മ​ന​യ​മ്മ, കെ. ​അ​നി​ല്‍, ആ​ർ. സി​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മു​ക്കോ​ലു​വി​ള രാ​ജേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ര​ഞ്ജി​ത്ത്, എ​സ്എം​സി അം​ഗം ആ​ദ​ര്‍​ശ്, ആ​ര്‍. മോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്യ​ന്‍​കോ​ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ ന​ന്ദി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Karunya Bhavan

Recent News

Corehub Up