കമ്മന കുരിശിങ്കലില്‍ നടന്ന വടംവലി മത്സരത്തില്‍നിന്ന്.
കമ്മന: ലഹരിക്കെതിരേ കായിക ലഹരി എന്ന സന്ദേശമുയര്‍ത്തി എക്സൈസ് വിമുക്തി മിഷനും ന്യൂ സൗഹൃദ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും സംയുക്തമായി കുരിശിങ്കലില്‍ നടത്തിയ വടംവലി മത്സരത്തില്‍ സീനായി കുരിശിങ്കല്‍ ഒന്നാം സ്ഥാനം നേടി. ന്യൂ സൗഹൃദ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പനമരം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ജാഫര്‍ കൊല്ലങ്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ആന്‍ഡ്രൂസ് കുരുവിളാകത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ജസി വര്‍ഗീസ്, സൗഹൃദ സെക്രട്ടറി പി.എം. ചന്ദ്രശേഖരന്, വിമുക്തി മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.പി. മാനുവല്‍ ജിംസന്, കെ.എം. മഹേഷ്, പ്രിവന്റീവ് ഓഫീസര്‍ എ.സി. പ്രജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ക്ലബ് പ്രസിഡന്റ് ജോമറ്റ് മാത്യു സ്വാഗതവും പി.എം. ചെറിയാന് നന്ദിയും പറഞ്ഞു. സമാപനച്ചടങ്ങില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ് സമ്മാനവിതരണം നടത്തി.