x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു

വെബ് ഡെസ്ക്
Published: August 31, 2026 03:31 AM IST | Updated: August 31, 2026 03:31 AM IST

ബി​രി​ക്കു​ളം പ​ഞ്ഞി​ക്കു​ന്നി​ല്‍ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച കാ​ര്‍.

ബി​രി​ക്കു​ളം: കാ​ട്ടു​പ​ന്നി​ക​ള്‍ വാ​ഹ​ന​ത്തി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ബി​രി​ക്കു​ളം ക​രി​യാം​കൊ​ട​ലി​ലെ എ.​കെ. സ​ന്തോ​ഷി​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ ക​രി​യാം​കൊ​ട​ലി​നും പു​ലി​യാം​കു​ള​ത്തി​നും ഇ​ട​യി​ൽ പ​ഞ്ഞി​ക്കു​ന്ന് ക​യ​റ്റ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്നു പ​ന്നി​ക​ള്‍ വാ​ഹ​ന​ത്തി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. പ​ന്നി​ക​ളി​ലൊ​ന്ന് കാ​റി​ല്‍ ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കു​ഴി​ക​ളും വീ​തി കു​റ​വു​മു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ​ന്തോ​ഷി​ന്‍റെ മ​ന​സാ​ന്നി​ധ്യം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up