x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞാ​റ്റ മ​ഷ്റൂ​മി​ൽ വി​ട​രു​ന്നു, യു​വ​ദ​ന്പ​തി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ

വെബ് ഡെസ്ക്
Published: August 31, 2026 04:17 AM IST | Updated: August 31, 2026 04:17 AM IST

സ​ജീ​ഷും പ്ര​സീ​ത​യും മഷ്റൂം ഫാ​മി​ൽ.

ചെ​റു​പു​ഴ: കൃ​ത്യ​മാ​യ പ​ഠ​ന​വും ക​ഠി​നാ​ധ്വാ​ന​വു​മു​ണ്ടെ​ങ്കി​ൽ ഏ​തു മേ​ഖ​ല​യി​ലും വി​ജ​യം നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ചെ​റു​പു​ഴ പാ​റോ​ത്തും​നീ​രി​ലെ കു​ഞ്ഞാ​റ്റ മ​ഷ്റൂം ഉ​ട​മ സ​ജീ​ഷും ഭാ​ര്യ പ്ര​സീ​ത​യും. മൂ​ന്നു വ​ർ​ഷം മു​ന്പ് ചെ​റി​യ​രീ​തി​യി​ൽ എ​ട്ട് ബെ​ഡു​ക​ളു​മാ​യി തു​ട​ങ്ങി​യ കു​ഞ്ഞാ​റ്റ മ​ഷ്റൂം ഇ​ന്ന് 800 ബെ​ഡു​ക​ളും പ്ര​തി​ദി​നം 15 കി​ലോ കൂ​ണും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മി​ക​ച്ച ഹൈ​ടെ​ക് ഫാ​മാ​യി വ​ള​ർ​ന്നു. 1500 ബെ​ഡു വ​രെ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ൾ ഫാ​മി​ലു​ണ്ട്.

ആ​ദ്യ​മൊ​ക്കെ വി​പ​ണി​യെ​ക്കു​റി​ച്ചും ഫാ​മി​നെ​ക്കു​റി​ച്ചു​മൊ​ക്കെ വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ൺ കൃ​ഷി​യെ​ക്കു​റി​ച്ച് ന​ന്നാ​യി പ​ഠി​ച്ചു. നി​ര​വ​ധി ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. പ​ര​മാ​വ​ധി അ​റി​വു​ക​ൾ നേ​ടാ​ൻ ശ്ര​മി​ക്കു​ക​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന് ത​യാ​റാ​കു​ക​യും ചെ​യ്ത​തോ​ടെ ആ​ശ​ങ്ക​ക​ൾ മാ​റി. ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് കൊ​ടു​ക്കാ​ൻ കൂ​ൺ തി​ക​യു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​വ​രെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.

മൂ​ന്നു ത​രം കൂ​ണു​ക​ളാ​ണ് ഇ​വ​രു​ടെ ഫാ​മി​ലു​ള്ള​ത്. ഓ​യി​സ്റ്റ​ർ വൈ​റ്റ്, പി​ങ്ക്, ഗ്രേ ​എ​ന്നി​വ. ആ​വ​ശ്യ​ത്തി​ന് വി​ത്ത് കി​ട്ടാ​നി​ല്ലെ​ന്ന​താ​ണ് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി. ക​രി​മ്പം കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം, മ​റ്റ് സ്വ​കാ​ര്യ ഫാ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് വി​ത്തു​ക​ൾ വാ​ങ്ങു​ന്ന​ത്. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് വ​രു​മാ​നം ല​ഭി​ക്കു​ന്ന കൃ​ഷി​യാ​ണ് കൂ​ൺ കൃ​ഷി. 17 ദി​വ​സം കൊ​ണ്ട് വ​രു​മാ​നം ല​ഭി​ച്ചു​തു​ട​ങ്ങും. വി​ഷ​ര​ഹി​ത​വും പോ​ഷ​ക ഗു​ണ​മേ​റി​യ​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​വെ​ന്ന നി​ല​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ട്.
ഏ​റെ ശ്ര​ദ്ധ​യോ​ടെ ചെ​യ്യേ​ണ്ട കൃ​ഷി​യാ​ണ് കൂ​ൺ കൃ​ഷി. ചെ​റി​യ പാ​ളി​ച്ച പോ​ലും വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കും. രോ​ഗ​ബാ​ധ​യും പ്ര​ശ്ന​മാ​ണ്. കൃ​ഷി ചെ​യ്തു​ള്ള പ​രി​ച​യം ത​ന്നെ​യാ​ണ് ഏ​തു പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.
സ്റ്റേ​റ്റ് ഹോ​ൾ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ കൂ​ൺ ഗ്രാ​മം

പ​ദ്ധ​തി പ്ര​കാ​രം ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ഇ​വ​ർ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​മാ​യി. ചെ​റു​പു​ഴ കൃ​ഷി​ഭ​ൻ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ ഇ​വ​രു​ടെ ഫാം ​ഇ​ട​യ്ക്കി​ടെ സ​ന്ദ​ർ​ശി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

കൂ​ൺ കൃ​ഷി വി​പു​ലീ​ക​രി​ക്ക​ണം, സ്വ​ന്ത​മാ​യി വി​ത്തു​ത്പ​ദ​നം ആ​രം​ഭി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് യു​വ​ദ​ന്പ​തി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ. വി​ത്തു​ത്പാ​ദ​നം ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ വ​ലി​യ മു​ത​ൽ മു​ട​ക്ക് ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും ഇ​തി​നാ​വ​ശ്യ​മാ​യ പ​ഠ​ന​ത്തി​ലും പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മാ​ണ് ഇ​രു​വ​രും. കൂ​ണി​ൽ നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കു​ന്നു​ണ്ട്. ച​മ്മ​ന്തി​പ്പൊ​ടി, അ​ച്ചാ​ർ, സ​മൂ​സ, ക​ട്‌​ല​റ്റ്, ബി​രി​യാ​ണി എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഫാ​മി​ൽ ഇ​വ​ർ ജോ​ലി തു​ട​ങ്ങും. ഫാ​മി​ൽ ക​യ​റി​യാ​ൽ പി​ന്നെ സ​മ​യം പോ​കു​ന്ന​ത​റി​യി​ല്ലെ​ന്നാ​ണി​വ​ർ പ​റ​യു​ന്ന​ത്. വി​ത്തി​ട​ൽ മു​ത​ൽ പാ​ക​മാ​കു​ന്ന കൂ​ൺ വി​ള​വെ​ടു​പ്പും പാ​യ്ക്കിം​ഗും വി​ല്പ​ന​യു​മെ​ല്ലാം ഇ​വ​ർ ത​ന്നെ. മ​ക്ക​ളാ​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നി​ര​ഞ്ജി​ത​യും മൂ​ന്നാം ക്ലാ​സു​കാ​രി നി​ര​ഞ്ജ​ന​യും അ​ച്ഛ​ന​മ്മ​മാ​രെ സ​ഹാ​യി​ക്കാ​നെ​ത്താ​റു​ണ്ട്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച വ​നി​താ കൂ​ൺ ക​ർ​ഷ​ക​യാ​യി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം പ്ര​സീ​താ സ​ജീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ക​ർ​ഷ​ക ദി​ന​ത്തി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തും പ്ര​സീ​ത​യെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ച്ചി​രു​ന്നു. ഫോ​ൺ: 9074637813.

Tags : NattuVishesham DistrictNews

Recent News

Corehub Up