x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ളി​ക്കു​ള​മാ​യി ച​പ്പാ​ര​പ്പ​ട​വ്-​മ​ട​ക്കാ​ട് റോ​ഡ്

വെബ് ഡെസ്ക്
Published: August 31, 2026 04:53 AM IST | Updated: August 31, 2026 04:53 AM IST

ച​പ്പാ​ര​പ്പ​ട​വ്-​മ​ട​ക്കാ​ട് റോ​ഡ് ചെ​ളി​ക്കു​ള​മാ​യ നി​ല​യി​ൽ.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ ച​പ്പാ​ര​പ്പ​ട​വ്-​മ​ട​ക്കാ​ട് റോ​ഡ് പൊ​ട്ടി​ത്ത​ക​ർ​ന്ന യാ​ത്ര ദു​സ​ഹ​മാ​യി. ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി​ക​ളാ​യി മാ​റി​യ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നൊ​പ്പം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ക​രി​ങ്ക​ൽ ചീ​ളു​ക​ൾ തെ​റി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.

വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ളി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ത​ക​ര​റാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ച​പ്പാ​ര​പ്പ​ട​വ് ടൗ​ൺ, എ​ൽ​പി സ്കൂ​ൾ, യു​പി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ങ്ക​ണ​വാ​ടി, വി​ല്ലേ​ജ് ഓ​ഫീ​സ്, ഹെ​ൽ​ത്ത് സെ​ന്‍റ​ർ, നി​ര​വ​ധി ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണ് പൊ​ട്ടി​ത്ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

ന​ടു​വി​ൽ,പ​ട​പ്പേ​ങ്ങാ​ട്, ചെ​മ്പ​ന്തൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു കൂ​ടി​യാ​ണി​ത്. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് എ​ല്ലാ​വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ‍​ണി ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​രു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up