മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം പിറന്നാളും പൗരോഹിത്യ സുവർണജൂബിലിയും മെത്രാഭിഷേക രജതജൂബിലി
കുന്നംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ സപ്തതിയും മെത്രാഭിഷേക സിൽവർ ജൂബിലിയും പൗരോഹിത്യ സുവർണ ജൂബിലിയും സംയുക്തമായി ആഘോഷിച്ചു. ആത്മീയ പിതാവിന് സ്നേഹാദരങ്ങളർപ്പിച്ച് വിശ്വാസസമൂഹം ഒന്നിച്ചപ്പോൾ ചടങ്ങുകൾ ആത്മീയതയുടെ ആഘോ ഷമായി.
ജൂബിലി ആഘോഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വിവിധസഭാ മേലധ്യക്ഷന്മാരും സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിലെ പ്രമുഖരും ആശംസകൾ അർപ്പിച്ചു.
മലങ്കര മാർത്തോമാ സുറിയാനി സഭയുടെ റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡോ. കുരിയാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ശ്രീരാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, തൃശൂർ മസ്ജിദ് ചീഫ് ഇമാം ഉസ്താദ് ഓണംപിള്ളി മുഹമ്മദ് ഫൈസി, ജനപ്രതിനിധികളായ എ.സി. മൊയ്തീൻ എംഎൽഎ, എൻ.കെ. അക്ബർ എംഎൽഎ, കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ, ഗുരുവായൂർ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ ആശംസകൾ നേർന്നു.
സഭാ അത്മായ ട്രസ്റ്റി ഗീവർ മാണി പനയ്ക്കൽ മംഗളപത്ര സമർപ്പണം നടത്തി. ജനറൽ കൺവീനറും സഭാ വൈദിക ട്രസ്റ്റിയുമായ ഫാ. തോമസ് കുര്യൻ സ്വാഗതവും സഭാ സെക്രട്ടറി ബിനോയ് പി. മാത്യു നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews