x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാളാഘോഷം

വെബ് ഡെസ്ക്
Published: August 31, 2026 06:14 AM IST | Updated: August 31, 2026 06:14 AM IST

വാ​ടാ​ന​പ്പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

വ​ട​ക്കാ​ഞ്ചേ​രി: പാ​ർ​ളി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ എ​ട്ട് നോ​മ്പ് തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ബി​ജു ഇ​ട​യാ​ളി​ക്കു​ടി​യി​ൽ കൊ​ടി​യു​യ​ർ​ത്തി.

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​ഘോ​ഷ​മാ​യ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും​ന​ട​ക്കും. വി​കാ​രി ഫാ. ​ബി​ജു ഇ​ട​യാ​ളി​ക്കു​ടി​യി​ൽ, ട്ര​സ്‌​റ്റി ഏ​ലി​യാ​സ് പു​ത്ത​ൻ​പു​ര​യി​ൽ, സെ​ക്ര​ട്ട​റി പോ​ൾ രാ​മ​നാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം​ന​ൽ​കും.

വ​ട​ക്കാ​ഞ്ചേ​രി: ക​രു​മ​ത്ര പ​രി​ശു​ദ്ധ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഇ​ന്ന് ന​ട​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് സ​ഹ​കാ​ർ​മി​ക​നാ​കും.

Tags : NattuVishesham DistrictNews

Recent News

Corehub Up