x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 31, 2026 06:07 AM IST | Updated: August 31, 2026 06:07 AM IST

ചാ​ല​ക്കു​ടി സെ​ന്‍റ്് മേ​രീസ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ന് ഷം​ഷാ ബാ​ദ് അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ കൊ​ടി ഉ​യ​ർ​

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ന് ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ കൊ​ടി ഉ​യ​ർ​ത്തി.

വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​അ​ൽ​ബി​ൻ പു​തു​ശേ​രി, ഫാ. ​ജോ​യ​ൽ പു​ല്ലേ​ലി, ഫാ. ​സി​ന്‍റൊ പൊ​ഴേ​ലി​പ്പ​റ​മ്പി​ൽ, കൈ​ ക്കാ​ര​ൻ​മാ​രാ​യ തോ​മ​സ് പ​റ​നി​ലം, ഷാ​ബു കു​രി​യ​പ​റ​മ്പി​ൽ, സു​നി​ൽ ഡേ​വി​ഡ് ച​ക്കാ​ല​ക്ക​ൽ പോ​ളി മേ​ച്ചേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജീ​വ് വ​ർ​ഗീ​സ് ചി​റ​മേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നേ​ര​ത്തെ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ങ്ങ​ളു​മാ​യി വി​വി​ധ കു​ടു​ബ സ​മ്മേ​ള​ന യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നും മ​രി​യ​ൻ ജ്യോ​തി പ്ര​യാ​ണം ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു. ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, നോ​വ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, നോ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.

ഏ​ഴി​ന് വൈ​കി​ട്ട് 6.30 ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് ജ​പ​മ​ല സ​മ​ർ​പ്പ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, 7.15ന് ​മാ​താ​വി​ന്‍റെ കൂ​ടു​തു​റ​ക്ക​ൽ, പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്ക​ൽ, പി​റ​ന്നാ​ൾ വി​രു​ന്ന് ആ​ശീ​ർ​വാ​ദം, സി​ൽ​ച്ചാ​ർ മി​ഷ​ൻ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ടൈ​റ്റ​സ് കാ​ട്ടു പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പി​റ​ന്നാ​ൾ വി​രു​ന്ന്.
9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് വി​ശു​ദ്ധ കൂ​ർ​ബാ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 8.30ന് ​ഇ​ല​ട്രി​ക് വ​ർ​ണ​വി​സ്മ​യം.

Tags : NattuVishesham DistrictNews

Recent News

Corehub Up