x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹോ​ത്സ​വ് 2026 സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 31, 2026 05:56 AM IST | Updated: August 31, 2026 05:56 AM IST

വി​വാ​ഹോ​ത്സ​വ് 2026 ൽ ​പ​ങ്കെ​ടു​ത്ത​വ​ർ.

കൊ​ര​ട്ടി: കൊ​ര​ട്ടി ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള 18 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​വാ​ഹ​ജൂ​ബി​ലി ദ​മ്പ​തി​ക​ളു​ടെ സം​ഗ​മം ‘വി​വാ​ഹോ​ത്സ​വ് - 2026’ തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ ന​ട​ന്നു. വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25, 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ജൂ​ബി​ലി​യേ​റി​യ​ൻ ദ​മ്പ​തി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഫൊ​റോ​ന കോ-​ഒ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് - ജെ​സി ദ​മ്പ​തി​ക​ൾ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി വി​കാ​രി ഫാ. ​ഡോ. പോ​ൾ മൂ​ഞ്ഞേ​ലി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​സ​ഫ് മ​ണ​വാ​ള​ൻ ‘പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന സ്നേ​ഹം’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന വി​ശു​ദ്ധ ബ​ലി​ക്ക് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ വ​ലി​യ​വീ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​യോ​ഗം കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ ഞ​വ​ര​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​ബി​ലി ദ​മ്പ​തി​ക​ൾ കേ​ക്ക് മു​റി​ച്ച് പ​ര​സ്പ​രം മ​ധു​രം ന​ൽ​കി വി​വാ​ഹ​ജീ​വി​ത​ത്തി​ലെ സ്നേ​ഹ​വും ഒ​രു​മ​യും പു​തു​ക്കി. കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ബി​ലി ദ​മ്പ​തി​ക​ളെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ വ​ലി​യ​വീ​ട്ടി​ൽ സ്വാ​ഗ​ത​വും ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടെ​സി ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

തി​രു​മു​ടി​ക്കു​ന്ന് അ​സി. വി​കാ​രി ഫാ. ​ജെ​യിം​സ് അ​മ്പ​ല​ത്തി​ൽ, അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത എ​ക്സി​ക്യൂ​ട്ടീ​വ് ദ​മ്പ​തി​ക​ളാ​യ പോ​ൾ - സു​മ, അ​പ്രേം - ഷൈ​നി, യൂ​ണി​റ്റ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ന്‍റു - ലി​സി, ജോ​സ് - എ​ൽ​സി, ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ്് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷാ​ജി - മാ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up