x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വു​ണ്ട​ര്‍ ചാ​ലി​നു കു​റു​കേ​ പാ​ലം: 6 വ​ര്‍​ഷമായി 12 കോ​ടി​യു​ടെ ​പ​ദ്ധ​തി ക​ട​ലാ​സി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 05:47 AM IST | Updated: August 31, 2026 05:47 AM IST

അ​വു​ണ്ട​ര്‍​ചാ​ല്‍.

എ​ട​ക്കു​ളം: ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച് ആ​റു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ​ടി​യൂ​ര്‍, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​വു​ണ്ട​ര്‍ ചാ​ലി​നു കു​റു​കെ​യു​ള്ള പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യി​ല്ല. പ​ല​ത​വ​ണ ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച പ​ദ്ധ​തി​ക്കു 12 കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ര്‍​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​യി​ട്ടി​ല്ല. പാ​ല​ത്തി​നാ​യി ഇ​രു​ക​ര​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പും ഇ​തോ​ടെ നീ​ളു​ക​യാ​ണ്.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2020ലെ ​ബ​ജ​റ്റി​ലാ​ണ് അ​വു​ണ്ട​ര്‍ ചാ​ലി​ന് കു​റു​കേ പാ​ലം നി​ര്‍​മി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ര്‍​ന്നു​ള്ള ബ​ജ​റ്റി​ലും പ​ദ്ധ​തി ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ മ​ണ്ണി​ന്‍റെ ഘ​ട​ന​യും സാ​ന്ദ്ര​ത​യും പ​രി​ശോ​ധി​ച്ച് പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു. ഗ​താ​ഗ​ത​ത്തി​ര​ക്ക് കൂ​ടു​ത​ലി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഉ​യ​രം​കു​റ​ഞ്ഞ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള രൂ​പ​രേ​ഖ​യാ​ണ് ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ല്‍ ഉ​യ​രം കു​റ​ഞ്ഞ പാ​ലം നി​ര്‍​മി​ച്ചാ​ല്‍ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ച്ചു. തു​ട​ര്‍​ന്ന് ചാ​ലി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന്‍റെ​യും ശ​ക്തി​യു​ടെ​യും തോ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ചാ​ലി​ന് കു​റു​കേ ഏ​ക​ദേ​ശം 30 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പാ​ലം നി​ര്‍​മി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം അ​തി​ന​നു​സ​രി​ച്ച് അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കി പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​കൂ. എ​ന്നാ​ല്‍, ആ ​അം​ഗീ​കാ​രം എ​ന്നു​ണ്ടാ​കു​മെ​ന്ന ചോ​ദ്യ​മാ​ണു നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്കു​ളം നെ​റ്റി​യാ​ട് സെ​ന്‍റ​റി​നെ​യും പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ള​വ​ന​ങ്ങാ​ടി​യെ​യും എ​ളു​പ്പ​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം വേ​ണ​മെ​ന്ന​തു വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. നി​ല​വി​ല്‍ എ​ട​തി​രി​ഞ്ഞി വ​ഴി വ​ള​ഞ്ഞു​വേ​ണം പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്താ​ന്‍. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ പ​ടി​യൂ​ര്‍ നി​വാ​സി​ക​ള്‍​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്കെ​ത്താ​ന്‍ പോ​ട്ട - മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന​പാ​ത​യ്ക്ക് പു​റ​മേ ഒ​രു സ​മാ​ന്ത​ര​പാ​ത​യും ല​ഭി​ക്കും.
പ​ടി​യൂ​ര്‍ പൂ​മം​ഗ​ലം കോ​ള്‍​മേ​ഖ​ല​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​നു ക​ര്‍​ഷ​ക​ര്‍​ക്കും പാ​ലം വ​ലി​യ ആ​ശ്വാ​സ​മാ​കും. ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ന്ന​തോ​ടെ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നീ​ക്ക​വും എ​ളു​പ്പ​മാ​കും. വ​ര്‍​ഷ​ങ്ങ​ളാ​യി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​ന​മാ​യി തു​ട​രു​ന്ന പാ​ലം ഇ​നി എ​ന്ന​ന്നേ​ക്കു​മാ​യി യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​രു​ക​ര​ക​ളി​ലെ​യും ജ​ന​ങ്ങ​ള്‍.

Tags : NattuVishesham DistrictNews

Recent News

Corehub Up