ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രലില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഡോ.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ ജനനത്തിരുനാളിനു വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റി.
അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന് വേരന്‍പിലാവ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്നു മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ എല്ലാ ദിവസവും വൈ കീട്ട് അഞ്ചിന് പ്രസുദേന്തി വാഴ് ച, ലദീഞ്ഞ്, നൊവേന, ആഘോ ഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
ആറിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനീഷ് കോട്ടയ്ക്കല്‍ മുഖ്യകാര്‍മിത്വം വഹിക്കും. തുടര്‍ന്ന് വൈദ്യുതി ദീപാലങ്കാരം സ്വിച്ച്ഓണ്‍ നടക്കും. ഏഴിന് വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ എന്നിവയ്ക്ക് ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനമായ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മിത്വം വഹിക്കും. ഫാ. ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്‍കും. തുടര്‍ന്ന് ഗ്രോട്ടോയില്‍ സമാപനം, വര്‍ണമഴ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
Tags : NattuVishesham DistrictNews