മുല്ലശേരി കൂമ്പുള്ളി കനാലിൽ സംഘടിപ്പിച്ച ഇടിയഞ്ചിറ ജലോത്സവത്തിൽനിന്ന്.
വെങ്കിടങ്ങ്: ഓണാഘോഷത്തോടനുബന്ധിച്ച് മുല്ലശേരി കൂമ്പുള്ളി കനാലിൽ സംഘടിപ്പിച്ച ഇടിയഞ്ചിറ ജലോത്സവത്തിൽ ജലീൽ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി മടപ്ലാംതുരുത്ത് ബോട്ട് ക്ലബ്സ്വന്തമാക്കി. ജില്ലാപഞ്ചായത്തും ഇടിയഞ്ചിറ സൗഹൃദകൂട്ടായ്മയും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്രയോടെയാണ് ജലോത്സവത്തിന് തുടക്കംകുറിച്ചത്.
മത്സരത്തിൽ വടക്കുംപുറം രണ്ടാംസ്ഥാനവും തട്ടകത്തമ്മ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മത്സരവിജയികൾക്ക് സി. രവീന്ദ്രനാഥ് എംഎൽഎ ട്രോഫികൾ വിതരണംചെയ്തു. ജലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. പാവറട്ടി എസ്ഐ കെ.എച്ച്. റഷീദ് ജലഘോഷയാത്രയുടെ ഫ്ലാഗ്ഓഫ് നിർവഹിച്ചു. മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്, വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ് ഹബീബ്, ജില്ലാപഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, ജനപ്രതിനിധികളായ റസിയ ഇബ്രാഹിം, എം.ബി. സെയ്തുമുഹമ്മദ്, ബുഷറ അക്ബർ, സംഘാടകസമിതി ഭാരവാഹികളായ കെ.എ. ബാലകൃഷ്ണൻ, എ.എസ്.എം. അസ്ഗറലി തങ്ങൾ, ബെന്നി ആന്റണി, ശരവണൻ പാടൂർ, കെ.ജെ. സുബീഷ് തുടങ്ങിയവരും സംസാരിച്ചു.
Tags : NattuVishesham DistrictNews